Skip to main content

വട്ടപ്പായിത്ര ക്ഷേത്രം-തുരുത്തിച്ചിറ റോഡ് തുറന്നു 

 

ആലപ്പുഴ: ആധുനിക നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കഞ്ഞിപ്പാടം- വട്ടപ്പായിത്ര ക്ഷേത്രം -തുരുത്തിച്ചിററോഡ് മന്ത്രി ജി സുധാകരന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. മന്ത്രി ജി. സുധാകരന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കഞ്ഞിപ്പാടത്തെ വട്ടപ്പായിത്ര ക്ഷേത്രം മുതല്‍ തുരുത്തിച്ചിറ വരെ 1240 മീറ്റര്‍ നീളം വരുന്ന റോഡാണ് ഉദ്ഘാടനം ചെയ്തത്. വട്ടപ്പായിത്ര ക്ഷേത്രത്തിനു സമീപം ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അധ്യക്ഷയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. വിനു, ബ്ലോക്ക് പഞ്ചായത്തംഗം വി.ആര്‍. അശോകന്‍, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
 

date