കായംകുളം താലൂക്ക് ആശുപത്രിയില്‍ 45.70 കോടിയുടെ കിഫ്ബി പദ്ധതികള്‍ക്ക് ഫെബ്രുവരി 18 ന് തുടക്കം
ആലപ്പുഴ : കായംകുളം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കിഫ്ബിയില്‍ നിന്ന് അനുവദിച്ച 45.70 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 18 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. യു. പ്രതിഭ എം. എല്‍.എ. ശിലാഫലകം അനാശ്ചാദനം ചെയ്യും. അഡ്വ. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും.
1,40,000 ചതുരശ്ര അടിയില്‍ അഞ്ചു നിലകളായാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. 150 കിടക്കകളോടുകൂടിയ ഐ.പി സംവിധാനങ്ങള്‍,16 പേവാര്‍ഡുകള്‍, മേജര്‍ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍, പവര്‍ ലോണ്‍ട്രി, ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ വിഭാഗങ്ങള്‍,സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്,വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്,ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന്‍,അഗ്‌നി രക്ഷാ ഉപകരണങ്ങള്‍, സിസിടിവി യൂണിറ്റുകള്‍,ലിഫ്റ്റ് സൗകര്യങ്ങള്‍, ജനറേറ്ററുകള്‍, ലാന്റ് സ്‌ക്കേപ്പിംഗ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കേരള ഹൗസിംഗ് ബോര്‍ഡ് കോര്‍പ്പറേഷനാണ് നിര്‍വഹണ ഏജന്‍സി.
നഗരസഭ ചെയര്‍പെഴ്‌സണ്‍ പി. ശശികല, വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, ആരോഗ്യകാര്യ സാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഹബീബ്, നഗരസഭാംഗം കെ. പുഷ്പ ദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments