Skip to main content

കയര്‍ വ്യവസായത്തിന്റെ ചരിത്രവും മുന്നേറ്റ ചിന്തകളും പങ്കുവെച്ച് കയര്‍ കേരള സെമിനാര്‍ 

 

ആലപ്പുഴ: കയര്‍ രണ്ടാം പുനഃസംഘടന നേട്ടങ്ങളും ഭാവി വഴികളും എന്ന വിഷയത്തില്‍ കയര്‍ കേരള വേദിയില്‍ നടന്ന സെമിനാര്‍ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും കൊണ്ട് സമ്പന്നമായി. ധനം കയര്‍ വകുപ്പ് മന്ത്രി ടി. എം തോമസ് ഐസക് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കയര്‍ മേഖലയുടെ വ്യവസായ സമ്പന്നമായ പൂര്‍വകാല ചരിത്രവും വ്യവസായത്തിന്റെ നിലവിലെ അവസ്ഥയുമാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്.

രണ്ടാം കയര്‍ പുനര്‍ സംഘടന എന്നതിലൂടെ കയര്‍ വ്യവസായ രംഗത്തെ കുതിച്ചു ചാട്ടത്തിനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് സെമിനാറില്‍ പങ്കെടുത്തുകൊണ്ട് കയര്‍ അപെക്‌സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വിവിധ കയര്‍ സംഘം പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ കയര്‍ വ്യവസായ മേഖലയിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ ദേവകുമാര്‍, കയര്‍ഫെഡ് പ്രസിഡന്റ് എന്‍. സായികുമാര്‍, കയര്‍ രണ്ടാം പുനഃസംഘടന പാക്കേജ് സ്‌പെഷ്യല്‍ ഓഫിസര്‍ എന്‍. പദ്മകുമാര്‍, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

കയര്‍ മേഖലയില്‍ ഈ സര്‍ക്കാര്‍ നടപ്പാക്കിയ ആധുനിക യന്ത്രവല്‍ക്കരണം അടക്കമുള്ള മാറ്റങ്ങള്‍ മൂലം കയര്‍ ഉല്‍പ്പാദനത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നും പരമ്പരാഗത കയര്‍ തൊഴില്‍ മേഖലയെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളും കയര്‍ വ്യവസായ മേഖലയോട് സര്‍ക്കാരിന്റെ അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സൂചിപ്പിക്കുന്നതെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സെമിനാറിനു ശേഷം കയര്‍ പുനര്‍സംഘടനയുടെ വിവരണവുമായി വീഡിയോ പ്രദര്‍ശനവും നടന്നു.

date