Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച എം.കോം മാര്‍ക്കറ്റിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫാറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200/- രൂപ) അപേക്ഷിക്കാം.  തുക കോളേജില്‍ നേരിട്ടും അടയ്ക്കാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in.

date