തണ്ണീര്‍മുക്കം ജി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും
ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച തണ്ണീര്‍മുക്കം ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 19-2-2021 ന് രാവിലെ 11ന് നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ.എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. എസ്.എസ്.കെ അനുവദിച്ച ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ്, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments