Post Category
എം.കോം (മാര്‍ക്കറ്റിങ്ങ്) കോഴ്സിലേക്ക് പ്രവേശനം
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച എം.കോം മാര്‍ക്കറ്റിങ്ങ് കോഴ്സിലേക്ക് കോളജിന് അനുവദിച്ച 50ശതമാനം സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്ട്രേഷന്‍ ഫീസായി കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. വിശദവിവരത്തിന് ഫോണ്‍: 0480-2816270, 8547005078.
date
- Log in to post comments