Skip to main content

കിഫ്ബിയില്‍ നിന്നും അനുവദിച്ച 45.70 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

കായംകുളം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി കിഫ്ബിയില്‍ നിന്നും അനുവദിച്ച 45.70 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. താലൂക്ക്  ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. യു. പ്രതിഭ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കിഫ്ബിയില്‍ നിന്നുള്ള തുക വിനിയോഗിച്ച് 1,40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് നിലകളായിട്ടാണ് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്. 150 കിടക്കകളോടുകൂടിയ ഐ.പി സംവിധാനങ്ങള്‍, 16 പേവാര്‍ഡുകള്‍, മേജര്‍ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍, പവര്‍ ലോണ്‍ട്രി, ഡയാലിസിസ് യൂണിറ്റ്, തീവ്രപരിചരണ വിഭാഗങ്ങള്‍, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന്‍, അഗ്‌നി രക്ഷാ ഉപകരണങ്ങള്‍, സിസിടിവി യൂണിറ്റുകള്‍, ലിഫ്റ്റ് സൗകര്യങ്ങള്‍, ജനറേറ്ററുകള്‍, ലാന്റ് സ്‌ക്കേപ്പിംഗ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഹൗസിംഗ് ബോര്‍ഡ് കോര്‍പ്പറേഷനാണ് നിര്‍വ്വഹണ ഏജന്‍സി.
നഗരസഭാധ്യക്ഷ പി. ശശികല, വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഹബീബ്, നഗരസഭാംഗം കെ. പുഷ്പദാസ്, ജനപ്രതിനിധികള്‍, താലൂക്ക് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date