Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം    

 

 

 

   
       കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ 2021 ഫെബ്രുവരി 20- ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ  സ്ഥാപനങ്ങളില്‍ ഒഴിവുളള  ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്   (യോഗ്യത : എം.ബി.എ മാര്‍ക്കറ്റിംഗ്), കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ (യോഗ്യത : പ്ലസ് 2 / ബിരുദം ),  അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് ക്രെഡിറ്റ് മാനേജര്‍,  ബ്രാഞ്ച്   മാനേജര്‍, ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് എക്സിക്യൂട്ടീവ്,  ടെലി കോളര്‍ (യോഗ്യത : ബിരുദം),  സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം, അംഗീകൃത സാമ്പത്തിക സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം),  സര്‍വ്വീസ് എഞ്ചിനിയര്‍ (യോഗ്യത :  ഡിപ്ലോമ /ഐ.ടി.ഐ ഇലക്ട്രോണിക്സ് ),   സര്‍വ്വീസ് ട്രെയിനി (യോഗ്യത :  ഡിപ്ലോമ /ഐ.ടി.ഐ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍),      തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. . എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250  രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്.  കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre  എന്ന ഫെസ്ബുക്ക്  പേജ് സന്ദര്‍ശിക്കുക,  ഫോണ്‍ -  0495  2370176.

date