Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 153 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 185 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 13) 153 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 68 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 77 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും വിദേശത്തുനിന്നുമായി വന്ന 3 പേര്‍, 5 ആരോഗ്യപ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 185 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ 

പാലക്കാട്  സ്വദേശികൾ- 22 പേർ 

പൂക്കോട്ടുകാവ് സ്വദേശികൾ - 10 പേർ 

ഷോർണൂർ സ്വദേശികൾ - 9 പേർ 

ചെർപ്പുളശ്ശേരി സ്വദേശികൾ - 8 പേർ 

ഓങ്ങല്ലൂർ സ്വദേശികൾ - 6 പേർ

പെരിങ്ങോട്ടുകുറിശ്ശി, നെന്മാറ സ്വദേശികൾ - 5 പേർ വീതം

പരുതൂർ, കോട്ടോപ്പാടം, കൊപ്പം, ആനക്കര, ഒറ്റപ്പാലം സ്വദേശികൾ - 4 പേർ വീതം

പല്ലശ്ശന, പുതുപ്പരിയാരം, അമ്പലപ്പാറ, കുമരംപുത്തൂർ, കൊല്ലങ്കോട്, അകത്തേത്തറ, സ്വദേശികൾ - 3 പേർ വീതം

പട്ടാമ്പി, നെല്ലായ, വല്ലപ്പുഴ, കൊടുവായൂർ, വടവന്നൂർ, അലനല്ലൂർ, കിഴക്കഞ്ചേരി, എലപ്പുള്ളി, നാഗലശ്ശേരി, കപ്പൂർ, തൃത്താല, പറളി, കൊടുമ്പ്, കുലുക്കല്ലൂർ, മണ്ണൂർ സ്വദേശികൾ - 2 പേർ വീതം

കാഞ്ഞിരപ്പുഴ, എലവഞ്ചേരി, അനങ്ങനടി, കൊഴിഞ്ഞാമ്പാറ, തെങ്കര, കരിമ്പ, കോട്ടായി, കരിമ്പുഴ, പുതുശ്ശേരി, വിളയൂർ, ശ്രീകൃഷ്ണപുരം, ചിറ്റൂർ തത്തമംഗലം നഗരസഭ, തേങ്കുറിശ്ശി, പിരായിരി, കണ്ണമ്പ്ര, മുതുതല, വെള്ളിനേഴി, പുതുനഗരം, ചളവറ, മേലാർകോട് സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2749 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, കാസർഗോഡ് ജില്ലകളിലും, 4 പേർ വീതം തിരുവനന്തപുരം,  ആലപ്പുഴ ജില്ലകളിലും, 5 പേര്‍ കോഴിക്കോട്, 38 പേർ തൃശ്ശൂര്‍, 29 പേർ എറണാകുളം ജില്ലകളിലും, 80 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date