പാലക്കാട് ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 107 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 19) 160 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 71 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 4 പേര്‍, 3 ആരോഗ്യപ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 107 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പല്ലശ്ശന സ്വദേശികൾ 20 പേർ
പാലക്കാട് സ്വദേശികൾ - 16 പേർ
പറളി സ്വദേശികൾ - 8 പേർ
ഒറ്റപ്പാലം സ്വദേശികൾ - 7 പേർ
ചെർപ്പുളശ്ശേരി, പട്ടാമ്പി, കുലുക്കല്ലൂർ, മേലാർകോട് സ്വദേശികൾ - 6 പേർ വീതം
പൂക്കോട്ടുകാവ്, അമ്പലപ്പാറ, ഷൊർണൂർ, കൊപ്പം, വണ്ടാഴി സ്വദേശികൾ - 5 പേർ വീതം
തിരുവേഗപ്പുറ, കുത്തന്നൂർ, കൊല്ലങ്കോട്, പട്ടിത്തറ, കേരളശ്ശേരി സ്വദേശികൾ - 4 പേർ
കണ്ണമ്പ്ര, തൃത്താല, കിഴക്കഞ്ചേരി, കാവശ്ശേരി, വടകരപ്പതി, വിളയൂർ, ശ്രീകൃഷ്ണപുരം, മുണ്ടൂർ സ്വദേശികൾ - 3 പേർ വീതം
മണ്ണാർക്കാട്, കുഴൽമന്ദം, അലനല്ലൂർ, ആലത്തൂർ, മരുതറോഡ്, അകത്തെതറ, കണ്ണാടി സ്വദേശികൾ - 2 പേർ വീതം
തൃക്കടീരി, തച്ചനാട്ടുകര, അയിലൂർ, പരുതൂർ, തിരുമിറ്റക്കോട്, ചളവറ, ലക്കിടി-പേരൂർ, കോങ്ങാട്, ചിറ്റൂർ തത്തമംഗലം നഗരസഭ, പെരുവമ്പ്, തെങ്കര, നല്ലേപ്പിള്ളി, എരുത്തേമ്പതി, വാണിയംകുളം, അഗളി, പുതുശ്ശേരി, വല്ലപ്പുഴ, പുതുക്കോട്, മുതുതല, കൊഴിഞ്ഞാമ്പാറ, പുതുനഗരം, മുതലമട സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2502 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും, 4 പേർ ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ തിരുവനന്തപുരം, 10 പേര്‍ കോഴിക്കോട്, 42 പേർ തൃശ്ശൂര്‍, 18 പേർ എറണാകുളം ജില്ലകളിലും, 39 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
- Log in to post comments