Skip to main content

കണക്ട് ടു വര്‍ക്ക്; അപേക്ഷ ക്ഷണിച്ചു

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന പലിശരഹിത ഭവനവായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക.  ഏഴു വര്‍ഷമാണ് തിരിച്ചടവ് കാലാവധി.  ക്ഷേമനിധിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.  പ്രായം 30 നും 50 വയസ്സിനും ഇടയിലായിരിക്കണം.  അപേക്ഷാഫോറം www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫിസില്‍ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചു മണിക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2966577.  

date