കമ്മ്യൂണിറ്റി ഈവന്റ് സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്ത് സുരക്ഷ പ്രൊജക്ടിന്റെ കമ്മ്യൂണിറ്റി ഈവന്റ് പ്രോഗ്രാം മലപ്പുറം ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. അരുണ്‍ ജേക്കബ് അധ്യക്ഷനായി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെകട്ടറി/സബ് ജഡ്ജ് കെ. പ്രിയ മുഖ്യ പ്രഭാഷണം നടത്തി.
ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള സുരക്ഷാ കിറ്റുകളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. ഷാഫി പാണായിയുടെ മാജിക് ഷോ, മാസ്റ്റര്‍ സുമിത്ത്, നവ്യാകൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ആയോധന കലാ പ്രകടനങ്ങള്‍, കരോക്കൊ ഗാനമേള തുടങ്ങി വിവിധ കലാപരിപാടികള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സുരക്ഷ പ്രൊജക്ട് മാനേജര്‍ ഹമീദ് കട്ടുപ്പാറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ റഷീദ്, സി.ബി.ഒ. സെക്രട്ടറി എ. റംലത്ത്, ഷമീര്‍ അഹമ്മദ്, കെ. രാജേശ്വരി എന്നിവര്‍ സംസാരിച്ചു.
- Log in to post comments