Skip to main content

പലിശ രഹിത ഭവനവായ്പ

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ്  വായ്പയായി അനുവദിക്കുക. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 30 -50 വയസിനുമിടയിലായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.kmtboard.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കേരള മദ്രസ അധ്യപക ക്ഷേമനിധി ഓഫീസില്‍ മാര്‍ച്ച് 10ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0495 2966577.

date