Post Category
സൗജന്യ ഐ.ടി പരിശീലനം
പട്ടികജാതിവികസന വകുപ്പും സി-ഡിറ്റും സംയുക്തമായി നടപ്പിലാക്കിവരുന്ന സൈബര്‍ശ്രീ പ്രൊജക്ടില്‍ 2021 വര്‍ഷത്തിലെ പരിശീലനങ്ങള്‍ക്ക് പട്ടികജാതി വിഭാഗത്തിലെ ബി.ടെക്/ഡിഗ്രി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്, ഐ.ടി ഓറിയന്റഡ് ബിസിനസ് മാനേജ്‌മെന്റ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രിഡി അനിമേഷന്‍, ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയിലാണ് പരിശീലനം. പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 5,000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. കാലാവധി ആറ് മാസം. വിശദ വിവരങ്ങളും അപേക്ഷ ഫോമും www.cybersri.orgല്‍ ലഭിക്കും. അപേക്ഷ cybersricdit@gmail.com എന്ന ഇ-മെയിലോ
അയക്കാം. ഫോണ്‍: 0471 2933944, 9447401523, 9895788334.
date
- Log in to post comments