കെഎസ്ടിഎ സംസ്ഥാന സമ്മേളനം: ജില്ലാതലമത്സരവിജയികള്
ഫെബ്രുവരി 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കെഎസ്ടിഎ 30-ാ മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് പൊതുവിദ്യാലയങ്ങളിലെ ഹയര്‍സെക്കണ്ടറിതലം വരെയുള്ള കുട്ടികള്‍ക്കായി ജില്ലാതലത്തില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരവിജയികള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയവര്‍.
എല്‍.പി വിഭാഗം: ആക്ഷന്‍ സോങ് ആന്‍ഡ്രിയ മാത്സണ്‍ ജി.എച്ച്.എസ്.എസ് പണിക്കന്‍കുടി, റയാന് ബെന്നി ജി.എസ്.പി.എസ് അയ്യപ്പന്‍കോവില്‍, പദ്യം ചൊല്ലല്‍ : അയന അരുണ്‍ പി.യു.പി.എസ് നെടുംങ്കണ്ടം, കാര്‍ത്തിക അജീഷ് ജി.ഇ.എം.ജി.എച്ച്.എസ് ശാന്തീഗ്രാം, യു.പി വിഭാഗം: മോണോ ആക്ട് ആവണി സുരേഷ് ജി.ഇ.എം.ജി.എച്ച്.എസ് ശാന്തീഗ്രാം, മിലു മരിയ സോണി ജി.എച്ച്.എസ്.എസ് പണിക്കന്‍കുടി, പദ്യം ചൊല്ലല്‍: കീര്‍ത്തന കലേഷ് എസ്.എന്‍.യു.പി.എസ് ചുരുളി, അവന്ദിക സുരേഷ് എം.എം.എച്ച്.എസ് നരിയംമ്പാറ, എച്ച്.എസ് വിഭാഗം: മോണോ ആക്ട്: അന്‍സ ദീത്ത പന്ക്രീഷ്യസ് ജി.എച്ച്.എസ് ചെമ്പകപ്പാറ, ഹഫീസ എം, എസ്.എച്ച്. ജി.എച്ച്.എസ് മുതലക്കോടം, നാടന്‍ പാട്ട്: ശ്രീക്കുട്ടി മനോജ് ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, ആര്യനന്ദ സജി എസ്.എച്ച്. ജി.എച്ച്.എസ് മുതലക്കോടം, എച്ച്.എസ്.എസ്. വിഭാഗം: ഏകപാത്രനാടകം ദേവികൃഷ്ണ എസ് ഫാത്തിമ്മമാതാ ഗേള്‍സ് എച്ച്.എസ്.എസ് കൂമ്പന്‍പാറ, അല്‍ന മരിയ പന്ക്രീഷ്യസ് എസ്.റ്റി.എച്ച്.എസ്.എസ് ഇരട്ടയാര്‍, ലളിതഗാനം: ഹര്‍ഷ റ്റി തങ്കപ്പന് ജി.റ്റി.എച്ച്.എസ്.എസ് മുരിക്കാട്ടുകുടി, ഗൗതം എം.എസ് ജി.റ്റി.എച്ച്.എസ്.എസ് മുരിക്കാട്ടുകുടി. വിജയികള്‍ക്കുള്ള സമ്മാനങ്ങളും പ്രശസ്തിപത്രവും പിന്നീട് വിതരണം ചെയ്യുന്നതാണന്ന് കെഎസ്ടിഎ അധ്യാപകകലാവേദി ജില്ലാ കണ്‍വീനര്‍ മുരുകന് വി അയത്തില്‍ അറിയിച്ചു.
- Log in to post comments