Skip to main content

പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ്  വായ്പയായി അനുവദിക്കുക. 7 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയില്‍ 2 വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 30 നും 50 നും ഇടയിലായിരിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കേരള മദ്രസ അധ്യപക ക്ഷേമനിധി ഓഫീസില്‍ മാര്‍ച്ച് 10ന് വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം.  ഫോണ്‍ 0495 2966577

date