Skip to main content

കോളപ്ര ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍; മികവിന്റെ കേന്ദ്രം

 

കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോളപ്ര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ 2018 - 19 പ്ലാന്‍ ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു കോടി രൂപ മുടക്കി മികവിന്റെ കേന്ദ്രം നിര്‍മ്മിച്ചത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാദേശിക പരിപാടിയില്‍  കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ഇളംദേശം ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി കാവാലം,കുടയത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ, കെ.എന്‍. ഷിയാസ്, പഞ്ചായത്തംഗങ്ങളായ എന്‍,ജെ, ജോസഫ്. നസിയ ഫൈസല്‍,സുജാ ചന്ദ്രശേഖരന്‍, സി.എസ്. ശ്രീജിത്ത്, അറക്കുളം എഇഒ കെ,വി, രാജു, അറക്കുളം ബിപിഓ മുരുകന്‍ വി അയത്തില്‍,വിവിധ രാഷ്ട്രീയ നേതാക്കളായ പി.പി. ചന്ദ്രന്‍, സാബു തെങ്ങുംപള്ളില്‍, കെഎം സിജു, മുന്‍ ഹെഡ്മിസ്ട്രസ്സ് രമാഭായി,കുടയത്തൂര്‍ ജിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സാജി.ടി.കെ.,കോണ്‍ട്രാക്ടര്‍ ടെല്‍അസ് സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോളപ്ര ജിഎല്‍പിഎസ് ഹെഡ്മിസ്ട്രസ് ഷാനിമോള്‍ സി.എസ്. ചടങ്ങിന് കൃതജ്ഞതയര്‍പ്പിച്ചു.

ജില്ലയിലെ മികച്ച വിദ്യാലയമായ കോളപ്ര ഗവ. എല്‍.പി സ്‌കൂള്‍ പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇത് കണക്കിലെടുത്താണ് സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപാ മുടക്കി പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തികരിച്ച് മികവിന്റെ കേന്ദ്രമാക്കിയത്. കുടയത്തൂര്‍ ഗവ.ഹൈസ്്കൂളിന്റെ ഭാഗമായാണ് 1936 ല്‍ കോളപ്ര ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ എന്ന പേരില്‍ പഴയ കെട്ടിടത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്.  പരിമിതമായ ഭൗതിക സാഹചര്യങ്ങളാണ് ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിലൂടെ ഭൗതിക പശ്ചാത്തലവും അക്കാദമിക രംഗവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. 5000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിട സമുച്ഛയത്തില്‍ ആധുനിക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, ഒരു ഓഫീസ് മുറി, മൂന്ന് ടോയ്ലറ്റുകള്‍, അസംബ്ലിയും മറ്റും നടത്താന്‍ സൗകര്യത്തില്‍  നീളമേറിയ വരാന്ത എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ വൈദ്യുതീകരണവും വാട്ടര്‍ കണക്ഷനും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രീപ്രൈമറിയിലേതുള്‍പ്പെടെ 87 കുട്ടികളാണിവിടെ പഠിക്കുന്നത്. നാല് അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരനും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

date