Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് നാളെ (ഫെബ്രുവരി 25)

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ നാളെ (ഫെബ്രുവരി 25) രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ശൈവവെള്ളാള സമുദായത്തെ പൂർണ്ണമായും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ഒഇസി ലിസ്റ്റിൽ കളരിക്കുറുപ്പ്, കളരിപ്പണിക്കർ സമുദായത്തെ പുന:ക്രമീകരണം നടത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർമാരായ ഡോ.എ.വി.ജോർജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 1025/2021

date