Post Category
സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം
കുടുംബശ്രീ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന പദ്ധതികളായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം എന്നീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായപരിധിയിലുള്ള യൂവതിയുവാക്കള്‍ക്കാണ് അര്‍ഹത.
അക്കൗണ്ടിംഗ്, ബാങ്കിംഗ്, ഹോട്ടല്‍ മാനേജ്‌മെന്റ് കസ്റ്റമര്‍ സര്‍വ്വീസ്, ബ്യൂട്ടീഷന്‍, എയര്‍ലൈന്‍ മാനേജ്‌മെന്റ്, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍ തുടങ്ങി 40-ഓളം മേഖലകളില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസവുമടക്കം പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും അടുത്തുള്ള കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെടണം.
date
- Log in to post comments