സുസ്ഥിര വികസന സെമിനാർ ഇന്ന്(23 ഫെബ്രുവരി)
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന സുസ്ഥിര വികസന സെമിനാർ ഇന്ന്(23 ഫെബ്രുവരി) ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 11ന് സഹകരണം - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത്, കേരള ഇൻസിറ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) എന്നിവരുടെ സഹകരണത്തോടെയാണ് പി.ആർ.ഡി. സെമിനാർ സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി(നഗരകാര്യം) ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിനു ശേഷം സുസ്ഥിര വികസന ലക്ഷ്യങ്ങൾ - 2030, പ്രാദേശിക വികസന അജണ്ട എന്ന വിഷയത്തിൽ കില റിസേർച്ച് അസോസിയേറ്റ് ഡോ. ആർ.വി. രാജേഷ് ക്ലാസെടുക്കും. ജില്ലയിൽ പുതുതായി അധികാരമേറ്റ തദ്ദേശ ഭരണ സമിതി അധ്യക്ഷ•ാർക്ക് ഐക്യരാഷ്ട്ര സഭ വിഭാവനംചെയ്ത സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ചു വിശദീകരണം നൽകുകയാണു സെമിനാറിന്റെ ലക്ഷ്യം.
- Log in to post comments