Post Category
കാര്യവട്ടം സ്റ്റേഡിയത്തിലെ സി.എഫ്.എൽ.ടി.സി മാറ്റി സ്ഥാപിച്ചു
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മൺവിള കോ-ഓപ്പറേറ്റിവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മാറ്റിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
കാര്യവട്ടം സ്റ്റേഡിയത്തിലെ സി.എഫ്.എൽ.ടി.സിയിൽനിന്നു നിരവിലുള്ള രോഗികളെ മൺവിളയിലേക്കു മാറ്റുന്നതിനുള്ള നടപടികൾക്ക് ജില്ലാ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. സി.എഫ്.എൽ.ടി.സി. പ്രവർത്തിച്ചുരുന്ന സ്റ്റേഡിയത്തിലെ കെട്ടിടം അണുവിമുക്തമാക്കി അധികൃതർക്കു കൈമാറുന്നതിന് തദ്ദേശ ഭരണ അധികൃതർക്കും കളക്ടർ നിർദേശം നൽകി.
date
- Log in to post comments