Skip to main content

തിരുവനന്തപുരത്ത് 199 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 247 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (22 ഫെബ്രുവരി 2021) 199 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 247 പേര്‍ രോഗമുക്തരായി. നിലവില്‍ 3,705 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. 

 

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്.

 രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,535 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,367 പേര്‍ വീടുകളിലും 54 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 3,029 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

date