Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് : ബയോ ടോയ്ലറ്റ്  സംവിധാനം ഒരുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

 

 

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ടോയ്‌ലറ്റ്  സൗകര്യമില്ലാത്ത പോളിംഗ് സ്റ്റേഷനുകളില്‍ മൊബൈല്‍ ബയോ ടോയ്‌ലറ്റ് യൂണിറ്റ് സംവിധാനം ഒരുക്കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആവശ്യപ്പെടുന്ന പോളിംഗ്  സ്റ്റേഷനുകളില്‍ സൗകര്യം ലഭ്യമാക്കണം. ടാങ്ക്, വെള്ളം റീഫില്ലിംഗ് സൗകര്യം അടക്കം ബയോ ടോയ്ലറ്റ് സംവിധാനം രണ്ടു ദിവസത്തേക്കാണ് ലഭ്യമാക്കേണ്ടത്. ടെന്‍ഡറിനൊപ്പം 36,000 രൂപയുടെ ഇ.എം.ഡി ജില്ലാ കലക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി സമര്‍പ്പിക്കേണ്ടതാണ്. (അംഗീകൃത ബാങ്കില്‍ നിന്നും) ഏകദേശം 450 ബയോ ടോയ്‌ലറ്റ് യൂണിറ്റുകളാണ് ജില്ലയില്‍ ആവശ്യമായുള്ളത്. ടെണ്ടര്‍ ഫോറം കലക്റ്ററേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും ഫെബ്രുവരി 25 പകല്‍ 2 മണി വരെ കൈപ്പറ്റാമെന്നും ടെണ്ടറുകള്‍ അന്നേ ദിവസം ( ഫെബ്രുവരി 25) ന് വൈകീട്ട് 4 മണി വരെ സമര്‍പ്പിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date