Skip to main content

സൗജന്യ ഐ ടി പരിശീലനം

 

പട്ടികജാതിവികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടപ്പിലാക്കിവരുന്ന സൈബര്‍ശ്രീ പ്രൊജെക്ടില്‍ 2021ലെ  പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ബിടെക്/ഡിഗ്രി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്്, ഐ ടി ഓറിയന്റഡ് ബിസിനസ് മാനേജ്മന്റ്,  വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി അനിമേഷന്‍, ഐടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയിലാണ് പരിശീലനം. പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 5000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷ ഫോമും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ തപാലായോ cybersricdit@gmail.com എന്ന ഇ മെയിലിലോ അയക്കാം. ഫോണ്‍: 0471 2933944, 9447401523, 9895788334

date