Skip to main content

മലബാറിന്റെ സ്വന്തം മേള

കലയെയും സംഗീതത്തെയും സ്പോര്‍ട്സിനെയും ഏറ്റെടുത്ത തലശ്ശേരിയിലെ ജനത ഇരുപത്തി അഞ്ചാമത് ചലച്ചിത്ര മേളയെയും ഹൃദയത്തിലേറ്റിയതായി സംഘാടക സമിതി ചെയര്‍മാന്‍ എ എന്‍ ഷംസീര്‍ എം എല്‍ എ പറഞ്ഞു. ഐ എഫ് എഫ് കെയുടെ ചരിത്രത്തിലെ മികച്ച മേളായായി തലശ്ശേരി മേള മാറുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്രമേളയെ മലബാറിലെ ജനത ഹൃദയത്തിലേറ്റിയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം ശരിയാണെന്നാണ് മേളയിലുണ്ടായ പങ്കാളിത്തം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ രാഘവന്‍ മാസ്റ്ററുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ സംഭാവന ചെയ്ത  തലശ്ശേരി നഗരത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ചലച്ചിത്ര അക്കാദമി എക്സിക്യുട്ടീവ് അംഗവും സംവിധായകനുമായ സിബി മലയില്‍ പറഞ്ഞു.
ചലച്ചിത്രമേള തലശ്ശേരിയിലെത്തുമ്പോള്‍ മലബാറിന്റെ മൊത്തം മേളയായി മാറുമെന്നും അതില്‍ സന്തോഷമുണ്ടെന്നും ചലച്ചിത്ര അക്കാദമി അംഗവും സംവിധായകനുമായ പ്രദീപ് ചൊക്ലി പറഞ്ഞു

date