Post Category
അദാലത്ത് മാര്‍ച്ച് ഒന്നിന്
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പിരിഞ്ഞു പോയ അംഗങ്ങള്‍ക്ക് കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. മാര്‍ച്ച് ഒന്നിന് രാവിലെ 10 മുതല്‍ ജില്ലാ ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പാലക്കാട് സര്‍ക്കിള്‍ 1, 2, 3 എന്നിവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് പങ്കെടുക്കേണ്ടത്. ഫോറം 5 സമര്‍പ്പിച്ചിരുന്ന തീയതി വരെയുള്ള കാലയളവിലെ അംശാദായ കുടിശ്ശിക കണക്കാക്കി 50 ശതമാനം തൊഴിലുടമയില്‍ നിന്ന് ഈടാക്കി പലിശയും പിഴപലിശയും ഒഴിവാക്കി പിരിഞ്ഞുപോയ തൊഴിലാളികളെ ഒഴിവാക്കുന്നതിന് അനുമതി ലഭിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2545121
date
- Log in to post comments