Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് സൗജന്യ ഐ.ടി പരിശീലനം

 

പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായി നടപ്പാക്കുന്ന സൈബര്‍ശ്രീ പദ്ധതിയില്‍ പരിശീലനത്തിനായി പട്ടികജാതി വിഭാഗത്തിലെ ബി.ടെക്, ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം. സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഐ.ടി ഓറിയന്റഡ് ബിസിനസ് മാനേജ്മെന്റ്  (എസ്.എ.പി), വിഷ്വല്‍ ഇഫക്ട്സ് ആന്റ് ത്രീഡി ആനിമേഷന്‍, ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയിലാണ് പരിശീലനങ്ങള്‍ നല്‍കുന്നത്. 5000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. കാലാവധി ആറുമാസം. വിശദ വിവരങ്ങളും അപേക്ഷ ഫോറവും www.cybersri.org ല്‍ ലഭിക്കും. അപേക്ഷ തപാല്‍ ആയിട്ടോ cybersricdit@gmail.com ലോ അയക്കാം. ഫോണ്‍: 0471 2933944, 9447401523, 9895788334.

date