വടക്കേവിള കൃഷിഭവന് പുതിയ കെട്ടിടം
പാലത്തറ ചൂരാംഗില് പാലത്തിന് സമീപം പുതിയതായി നിര്‍മ്മിക്കുന്ന കൃഷിഭവന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി.
നിലവില്‍ പുന്തലത്താഴത്ത് വാടക കെട്ടിടത്തിലാണ് കൃഷിഭവന് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ നെല്ല് ഉത്പാദനത്തില്‍ ഏറെ സാധ്യതകളുള്ള പെരുംകുളം ഏലയ്ക്ക് സമീപം കൃഷിഭവന് കെട്ടിടം ഉയരുന്നതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി കൃഷിഭവന് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. 2020-21 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പ്പറേഷന്റെ കീഴിലുള്ള 14 സെന്റ് സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക.
ചടങ്ങില്‍ കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷ•ാരായ എസ് ഗീതാകുമാരി, ജി ഉദയകുമാര്‍, കൗണ്‍സിലര്‍മാരായ അനീഷ്കുമാര്‍, എം സജീവ്, നസീമ ഷിഹാബ്, വി പ്രിജി, കോര്പ്പറേഷന് സെക്രട്ടറി പി കെ സജീവ്, കൃഷി ഓഫീസര്‍ ബി അര്‍ച്ചന തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.550/2021)
- Log in to post comments