Skip to main content

സുസ്ഥിര വികസന ക്യാമ്പയിന്‍' വികസ ശില്‍പശാല നാളെ പൂക്കോട്ടൂരില്‍

സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക സുസ്ഥിര വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നാളെ (ഫെബ്രുവരി 26)പൂക്കോട്ടൂരില്‍  വികസന ശില്‍പശാല സംഘടിപ്പിക്കും. പള്ളിപ്പടി പള്ളി ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ശില്‍പശാല മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ് മുഖ്യാതിഥിയാകും. സാമൂഹിക പ്രാദേശിക വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, പരിസ്ഥിതി സൗഹൃദ വികസനം, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം തുടങ്ങിയ വിഷയങ്ങളില്‍ കില ഫാക്കല്‍റ്റി വി.കെ സുരേഷ്ബാബു വിഷയാവതരണം നടത്തും. പഞ്ചായത്തംഗം വി.പി സുമയ്യ ടീച്ചര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, വി.പി അബ്ദുല്‍ സലീം തുടങ്ങിയവര്‍ പങ്കെടുക്കും

date