കണ്ണൂര്‍ അറിയിപ്പുകള്‍ 24-02-2021
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പിണറായി ഗവ.ഐ ടി ഐയിലെ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബി ടെക് ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത, മുന്‍പരിചയം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് ഐ ടി ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0490 2384160.
ഭരണാനുമതി ലഭിച്ചു
ജയിംസ് മാത്യു എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും 7.5 ലക്ഷം രൂപ വിനിയോഗിച്ച് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ തലവില്‍ നോര്‍ത്ത് - തലവില്‍ പൊതുശ്മശാനം റോഡ് ടാറിംഗ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
സണ്ണി ജോസഫ് എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും ആറ് ലക്ഷം രൂപ വിനിയോഗിച്ച് ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര - കാര്യവേലി റോഡ് ടാറിംഗ്, അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കീഴൂര്‍കുന്ന് - ചെകുഞ്ഞിവയല്‍ - രാമന്‍കുളം റോഡ് ടാറിംഗ് എന്നീ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കെ എം ഷാജി എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും 4.55 ലക്ഷം രൂപ വിനിയോഗിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് പി വി ഇബ്രാഹിം ഹാജി റോഡ് സോളിംഗിനും ടാറിംഗ് പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
ഹിന്ദി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍
കേരള പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലേക്ക് മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് അടൂര്‍ സെന്ററായ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികജാതി മറ്റ് അര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. ഫോണ്‍: 8547126028.
കളിമണ്‍ ഉല്‍പ്പാദന നിര്‍മ്മാണ വിപണനത്തിന് മൂലധന വായ്പ
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ കോര്‍പറേഷന്‍ കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായാംഗങ്ങള്‍ക്ക് കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പ നല്‍കുന്നു. പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ നല്‍കുക. അപേക്ഷകര്‍ കളിമണ്‍ ഉല്‍പ്പന്ന മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ആറ് ശതമാനമാണ് പലിശ നിരക്ക്. കാലാവധി 60 മാസം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മധ്യേ.
പദ്ധതിയുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പറേഷന്റെ www.keralapottery.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാംനില, കനക നഗര്‍, കവടിയാര്‍ പി ഒ, തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോണ്‍: 0471 2727010.
ആര്‍മി റിക്രൂട്ട്‌മെന്റ് റാലി മാര്‍ച്ച് ആറ് മുതല്‍ തിരുവനന്തപുരത്ത്
വടക്കന്‍ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള കരസേനാ റിക്രൂട്ട്‌മെന്റ് റാലി മാര്‍ച്ച് ആറ് മുതല്‍ 12 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലുമുള്ളവര്‍ക്കുള്ള റാലിയാണ് തിരുവനന്തപുരത്ത് നടക്കുക. നേരത്തേ ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഇതിനകം അയച്ചുനല്‍കിയതായി ആര്‍മി റിക്രൂട്ടിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2383953, malabarhill-67@gov.in.
ദര്‍ഘാസ് ക്ഷണിച്ചു
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഒ പി ബ്ലോക്ക്, ഓക്‌സിജന്‍ പ്ലാന്റ്, കാഷ്വാലിറ്റി, ലേബര്‍ ബ്ലോക്ക് എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രിക്കല്‍ പ്രവൃത്തി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് രണ്ടിന് വൈകിട്ട് മൂന്ന് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0490 2322150.
പുനര്‍ ലേലം
കണ്ണൂര്‍ ദേശീയപാത എക്‌സി.എഞ്ചിനീയറുടെ അധികാര പരിധിയിലുള്ള സ്ഥലത്തെ മരങ്ങള്‍ മാര്‍ച്ച് നാലിന് രാവിലെ 11 മണിക്ക് പെരുമണ്ണ് യു പി സ്‌കൂള്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍:0497 2700862.
ടെണ്ടര്‍ ക്ഷണിച്ചു
കാങ്കോല്‍ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിലെ പഴയ കെട്ടിടം പൊളിച്ച മര ഉരുപ്പടികള്‍ നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 17 ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 04985 280050.
എംപ്ലോയബിലിറ്റി സെന്ററില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് നഗരസഭാ ഹാളില്‍ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10 മുതല്‍ രണ്ട് മണി വരെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. പ്രായപരിധി 50 വയസില്‍ കുറവ്. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. ഉദ്യോഗാര്‍ഥികള്‍ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകണം. ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് തുടര്‍ന്നു നടക്കുന്ന എല്ലാ അഭിമുഖങ്ങള്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0497 2707610.
ലേലം ചെയ്യും
കണ്ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ക്യാമ്പസിനകത്ത് അടയാളപ്പെടുത്തിയിട്ടുള്ള മരങ്ങള്‍ മുറിച്ച് കൊണ്ടുപോകുന്നതിനുള്ള അവകാശം മാര്‍ച്ച് 16 ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2835260;
ടെണ്ടര്‍ ക്ഷണിച്ചു
ആറളം വൈല്‍ഡ് ലൈഫ് റെയിഞ്ചിലെ വയര്‍ലെസ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രവൃത്തിക്ക് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2493160.
മരം ലേലം
പയ്യന്നൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ കോമ്പൗണ്ടിലെ കടപുഴകി വീണ ഞാവല്‍ മരം, ചുവടുഭാഗം ദ്രവിച്ച തണല്‍ മരം എന്നിവ ഏപ്രില്‍ മൂന്നിന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനില്‍ ലേലം ചെയ്യും. ഫോണ്‍: 0497 2701092.
ദര്‍ഘാസ് ക്ഷണിച്ചു
കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയൂര്‍ വില്ലേജ് ഓഫീസ്, കിന്‍ഫ്ര എന്നിവിടങ്ങളില്‍ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 27 ന് ഉച്ചക്ക് ഒരു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2709892.
- Log in to post comments