Skip to main content

മികച്ച പ്രേക്ഷക പ്രതികരണം നേടി മ്യൂസിക്കല്‍ ചെയര്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബുധനാഴ്ച രാവിലെ നടന്ന പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു വിപിന്‍ അറ്റ്‌ലീ സംവിധാനം ചെയ്ത മ്യൂസിക്കല്‍ ചെയര്‍.
മരണത്തെ ഭയമുള്ള എഴുത്തുകാരനായ മാര്‍ട്ടിന്റെ കഥയാണ് മ്യൂസിക്കല്‍ ചെയര്‍. മരണഭയം അയാളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുകയും ആ ഭയത്തില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ നടത്തുന്ന ശ്രങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യര്‍ക്ക് എല്ലാവര്‍ക്കും ഉള്ളതാണ് മരണഭയം.  അച്ഛന്‍ മരിച്ചപ്പോള്‍ ഉള്ളില്‍ കയറിക്കൂടിയ ഭയത്തില്‍ നിന്നാണ് ഇത്തരമൊരു കഥയിലേക്ക് എത്തിച്ചേര്‍ന്നതെന്നും സംവിധായകന്‍ വിപിന്‍ പറയുന്നു. നേരത്തെ ഹാര്‍ട്ട് അറ്റാക്ക് കൊണ്ടുള്ള മരണത്തിനു ഒരു പ്രായപരിധി ഉണ്ടായിരുന്നു. എന്നാല്‍ ഇന്നങ്ങനെ അല്ല. ഹാര്‍ട്ട് അറ്റാക്ക് ഏതു പ്രായത്തിലുള്ളവരെയും പിടികൂടി കൊണ്ടിരിക്കുന്നു. അത് കൊണ്ടു കൂടിയാണ് ഇത് പോലൊരു കഥ തെരഞ്ഞെടുത്തതെന്നും വിപിന്‍ പറഞ്ഞു.
തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം എന്ന ഉദേശത്തോടെ ചെയ്ത സിനിമ ആയിരുന്നില്ല മ്യൂസിക്കല്‍ ചെയര്‍. എന്നാല്‍ വലിയ സ്‌ക്രീനില്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ തലശ്ശേരയില്‍ സിനിമ കാണാണെത്തിയത് ആഹ്ലാദകരമാണ്. തന്റെ സിനിമയില്‍ അഭിനയിച്ചവരെല്ലാം അഭിനയിക്കണമെന്ന ആഗ്രഹവുമായി എത്തിയവരല്ല. തനിക്ക് ചുറ്റും ഉള്ളവര്‍ തന്നെയാണ് അതിലെ അഭിനേതാക്കള്‍. അലസമായി എടുത്ത ചിത്രം ആയിരുന്നു ഇത്. സിനിമ ഷൂട്ട് ചെയ്തത് തന്റെ ചുറ്റുവട്ടങ്ങളിലാണ്.  ഒരു സ്വകാര്യ സന്തോഷത്തിന്റെ പുറത്താണ് ഈ സിനിമ എടുത്തതെന്നും അദ്ദേഹം പറഞ്ഞു

date