Skip to main content

കോവിഡ് -19 ആൻഡ് ന്യൂട്രീഷൻ ജില്ലാതല ബോധവത്കരണ സെമിനാർ നടത്തി

 

 

സ്‌കൂളുകളിൽ കോവിഡ് -19 വ്യാപനം തടയുക, കൗമാരപ്രായക്കാർക്കിടയിൽ ആരോഗ്യകരമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തിൽ ബളാന്തോട് ഗവ സെക്കന്ററി സ്‌കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ജില്ലാതല ബോധവത്കരണ  സെമിനാർ സംഘടിപ്പിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. ഗോവിന്ദൻ അധ്യക്ഷനായി. ശംബുദാസ് ദാസ് പി, ബിജു ജോസഫ്, സുനിൽ കുമാർ വി , ചന്ദ്രൻ ബി, രഞ്ജിത്ത് കെ.പി എന്നിവർ സംസാരിച്ചു.

സോഷ്യൽ വർക്ക് അസോസിയേഷൻ ബളാന്തോട് സെക്രട്ടറി വിഷ്ണു ദാസ് സ്വാഗതവും പ്രസിഡണ്ട് നിഖില നന്ദിയും പറഞ്ഞു

ജില്ലാ കോവിഡ് -19 കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ. ഡാൽമിട്ട നിയ ജെയിംസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ് പൂടംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ മൃദുല അരവിന്ദ്, ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൽട്ടൻറ് കമൽ കെ ജോസ് എന്നിവർ ക്ലാസെടുത്തു.

date