Skip to main content

ദേശീയ പാതാ വികസനം: നോട്ടീസ് കൈപ്പറ്റിയ  ഭൂവുടമകൾ രേഖകൾ ഹാജരാക്കണം

 

ജില്ലയിൽ ദേശീയ പാതാ വികസനത്തിനുവേണ്ടി ഭൂമിയേറ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ച മുഴുവൻ ഭൂവുടമകൾക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് എൽ എ എൻ എച്ച് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ എത്രയും പെട്ടന്ന് സ്‌പെഷ്യൽ തഹസിൽദാറെ ഏൽപ്പിക്കണം. മുഴുവൻ രേഖകളും സമർപ്പിക്കുന്നവർക്ക് നഷ്ടപരിഹാരത്തുക ഉടനടി നൽകും

date