Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടര്‍ സ്‌ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു

 

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌ട്രോങ് റൂമുകള്‍, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദങ്ങളുടെ ഒരുക്കങ്ങള്‍ എന്നിവ പരിശോധിച്ചു.   ജി.ച്ച്.എസ്.എസ് കുമ്പള, കാസര്‍കോട് ഗവ.കോളേജ്, പെരിയ ഗവ. പോളിടെക്‌നിക് കോളേജ്, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലെ വിതരണ സ്വീകരണ കേന്ദങ്ങള്‍ സന്ദര്‍ശിച്ചു. എ.എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, നിയമസഭാ മണ്ഡലം വരണാധികാരികള്‍, തഹസില്‍ദാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 

ആയിരത്തില്‍ അധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കാനുള്ള നിര്‍ദേശ പ്രകാരമുള്ള പുതിയ 15 ബൂത്തുകള്‍ക്ക് താല്‍ക്കാലികമായി തയ്യാറാക്കും. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക ബൂത്തുകളുടെ മാതൃക തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 177ാം നമ്പര്‍ ബൂത്ത് കളക്ടര്‍ സന്ദര്‍ശിച്ച് വിലയിരുത്തി.

date