Skip to main content

തൊഴിലുറപ്പ് പദ്ധതി റോസ്ഗാര്‍ ദിനാചരണം

 

 

കുംബഡാജെ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ റോസ്ഗാര്‍ ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്ത അധ്യക്ഷയായി. കാറഡുക്ക ബ്ലോക്ക് എ.ഇ  പ്രദീപ്,  കുംബഡാജെ പഞ്ചായത്ത് വി.ഇ.ഒ അബ്ദുള്ള എന്നിവര്‍ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ക്ലാസെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം, പഞ്ചായത്ത്  അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. അക്രെഡിറ്റഡ് എഞ്ചിനീയര്‍ ജിഷിത വിജയന്‍ സ്വാഗതവും അക്കൗണ്ടന്റ് രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

date