സ്വയം തൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതി വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 60000 രൂപ മുതല്‍ 400000 രൂപ വരെ പദ്ധതി തുകയുള്ള വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല.
വായ്പാതുക 7% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869
- Log in to post comments