Skip to main content

കടാശ്വാസം അനുവദിച്ചു

 

കോട്ടയം ജില്ലയിലെ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക്  കടാശ്വാസമായി 2,40,528  രൂപ അനുവദിക്കാന്‍ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കുലശേഖരമംഗലം, ബ്രഹ്മമംഗലം, കുമരകം റീജിയണല്‍ എന്നീ സര്‍വീസ് സഹകരണ ബാങ്കുകളില്‍നിന്ന് എടുത്ത വായ്പകൾക്കാണ് കടാശ്വാസം അനുവദിച്ചത്.

കോവിഡ് 19 സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന സിറ്റിംഗിൽ കമ്മീഷന്‍ ചെയര്‍മാൻ  ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം  കൂട്ടായി ബഷീർ,  വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date