Post Category
കമ്പോസ്റ്റ് പാത്രം വിതരണത്തിന് താല്‍പര്യപത്രം ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മണ്‍കല കമ്പോസ്റ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മണ്‍കല കമ്പോസ്റ്റ് പാത്രം വിതരണം ചെയ്യുന്നതിന് മണ്‍പാത്രം നിര്‍മ്മാതാക്കളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ / സ്ഥാപനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള താത്പര്യപത്രം പൂരിപ്പിച്ച് മാര്‍ച്ച് അഞ്ചിനകം കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പോസ്റ്റ്, തിരുവനന്തപുരം വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ www.kerala pottery. org ല്‍ ലഭിക്കും.
date
- Log in to post comments