Skip to main content

നെല്ലിക്കാപ്പൊയിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

 

 

മുക്കം മുനിസിപ്പാലിറ്റിയിലെ നെല്ലിക്കാപ്പൊയിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ജോർജ് എം തോമസ് എം.എൽഎ  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുക.റോഡ് ,കുടിവെള്ളം ,വീടുകളുടെ അറ്റകുറ്റപണികൾ എന്നിവയെല്ലാം പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിപാടിയിൽ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു അധ്യക്ഷനായി. വാർഡ് കൗൺസിലർ അനിത ടീച്ചർ,വിശ്വനാഥൻ,കെ.ടി ബിനു, ടാർസൻ ജോസ്, ഉഷാകുമാരി, കെ.ബാബുരാജ് ,ജില്ലാ നിർമ്മിതി കേന്ദ്രം ഓഫീസർ മനോജ് തുടങ്ങിയവർ സംസാരിച്ചു. എസ്.സി ഡവലപ്പ്മെന്റ് ഓഫീസർ മുകേഷ് സ്വാഗതവും എസ്.സി പ്രൊമോട്ടർ ധന്യ നന്ദിയും പറഞ്ഞു.

date