Skip to main content

ആരോഗ്യസര്‍വ്വകലാശാല സൗരോര്‍ജ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് ( ഫെബ്രുവരി 26)

 

ആരോഗ്യ സര്‍വ്വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച സൗരോര്‍ജ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് ( ഫെബ്രുവരി 26) രാവിലെ 9.30 ന് തൃശൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പി ബി സിദ്ധാര്‍ഥന്‍ നിര്‍വഹിക്കും. അരൂര്‍ കെല്‍ട്രോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം ജി ജോസ് മുഖ്യാതിഥിയാകും. ആരോഗ്യ സര്‍വ്വകലാശാല വൈസ് ചെയര്‍മാന്‍ മോഹനന്‍ കുന്നുമ്മല്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ പി പി വിജയന്‍, രജിസ്ട്രാര്‍ ഡോ എ കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 250 കിലോവാള്‍ട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ പ്ലാന്റാണ് ആരോഗ്യ സര്‍വ്വകലാശാലയില്‍ സജ്ജമായിട്ടുള്ളത്.

date