Post Category
പാത്രമംഗലം റോഡ് നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രു. 26)
2018-19 ബജറ്റില്‍ പ്രവൃത്തി പദ്ധതിയായി ഉള്‍പ്പെടുത്തിയ കുന്നംകുളം നിയോജക മണ്ഡലത്തിലെ വേലൂര്‍ പഞ്ചായത്ത് പാത്രമംഗലം റോഡിന്റെ 0/100 മുതല്‍ 5/350 വരെയുള്ള നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രു.26) നടക്കും. 5.88 കോടി രൂപ ചിലവിലാണ് ആധുനിക രീതിയില്‍ റോഡ് നിര്‍മിക്കുന്നത്.
രാവിലെ 10.30 ന് പുലിയന്നൂര്‍ സെന്റ് തോമസ് യു പി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന് അധ്യക്ഷത വഹിക്കും.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര് ഷോബി, ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
date
- Log in to post comments