Skip to main content

ചോറ്റാനിക്കര മകം തൊ‍ഴല്‍ മഹോത്സവത്തോടനുബന്ധിച്ച് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ 

 

 

 

 

കാക്കനാട്: ചോറ്റാനിക്കര മകം തൊ‍ഴല്‍ മഹോത്സവത്തോടനുബന്ധിച്ച് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് പുറപ്പെടുവിച്ചു. ഇന്ന് (26-2-2121) ഉച്ചക്ക് 2 മണി മുതൽ മുതൽ രാത്രി 11 മണി വരെയാണ് മകം തൊഴൽ ദർശനം ഉണ്ടായിരിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്രച്ചടങ്ങുകൾ നടത്തുന്നത്.

 

1. ദർശനത്തിനായി ഒരേസമയം 100 ചതുരശ്ര മീറ്ററിൽ 15 പേർ എന്നതോതിൽ ഭക്തരെ നിയന്ത്രിക്കേണ്ടതാണ്. 

2. ദർശനത്തിനായി നാല് വ്യത്യസ്ത വരികളിലായി ഭക്തരെ വിന്യസിക്കണമെന്ന ദേവസ്വം ബോർഡിൻ്റെ ആവശ്യപ്രകാരം വരികൾ രണ്ടുമീറ്റർ / ആറടി അകലത്തിൽ തറയിൽ അടയാളപ്പെടുത്തണം. ഭക്തർ സോഷ്യൽ ഡിസ്റ്റൻസ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വോളണ്ടിയർമാർ ഉറപ്പുവരുത്തണം.

3. ഒരു മണിക്കൂറിൽ 120 ഭക്തർ എന്ന ക്രമത്തിൽ ശ്രീകോവിലിനകത്ത് ദർശനം ആസൂത്രണം ചെയ്യണം. 4.ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വരികളിലും, കാത്തിരിപ്പ് കേന്ദ്രങ്ങളിലും മതിയായ ബാരിക്കേഡ് സജ്ജീകരിക്കണം. കാത്തിരിപ്പ് കേന്ദ്രങ്ങളിലും സോഷ്യൽ ഡിസ്റ്റൻസ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വോളണ്ടിയർമാർ ഉറപ്പുവരുത്തണം. 

5. ഭക്തർ കൂടിച്ചേരാതെ ഇരിക്കുന്നതിനും തിരക്ക് കുറക്കുന്നതിനും വരികളിൽ വേവ്വേറെ കവാടങ്ങൾ സ്വീകരിക്കണം. 

6. ഒരു പ്രവേശന കവാടത്തിലും തെർമൽ സ്കാനിങ് നടത്തുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം. 

7. പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ, 60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, രോഗബാധിതർ, രോഗലക്ഷണം ഉള്ളവർ തുടങ്ങിയവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം. 

8. അടുത്ത സമയത്ത് കോവിഡ് പോസിറ്റീവ് ആയവർ, പനി ചുമ, ശ്വാസരോഗങ്ങൾ, മണം തിരിച്ചറിയാനുള്ള കഴിവില്ലായ്മ, തളർച്ച ഉള്ളവർ തുടങ്ങിയവർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഒഴിവാക്കണം. 

9. നിരീക്ഷണത്തിൽ കഴിയുന്നവർ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ പാടില്ല. 10. ഇതര സംസ്ഥാനത്തിൽ നിന്നുള്ളവർ 24 മണിക്കൂറിനകം നൽകിയിട്ടുള്ള കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

11. വെർച്ചൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്

12. മാസ്ക് നിർബന്ധമായും ധരിക്കണം. 13. കൈകഴുകാൻ സോപ്പും വെള്ളവും ഓരോ പ്രവേശന കവാടത്തിലും ഏർപ്പെടുത്തുകയും ഇവിടെ കൂട്ടം കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 

14. കുടിവെള്ളം ശേഖരിക്കുന്നത് എടുത്ത് കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസർ / സോപ്പ് എന്നിവ സജ്ജീകരിക്കണം. 

15. സോഷ്യൽ ഡിസ്റ്റൻസ്, മാസ് ധരിക്കൽ, കൈകളുടെ ശുചിത്വം, എന്നിവ പാലിക്കുന്നുണ്ടെന്ന് വോളണ്ടിയർമാർ ഉറപ്പുവരുത്തണം. 

16. കൈകളിൽ നേരിട്ട് പ്രസാദം നൽകുവാൻ പാടില്ല. 

17. അന്നദാനം പോലുള്ള ഒത്തുചേരൽ കർമ്മങ്ങൾ പാടില്ല.

 

പറ നിറയ്ക്കൽ കർമ്മവും ആയി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

 

1. പറ നിറക്കൽ ചടങ്ങു നടക്കുന്നിടത്ത് മതിയായ വായുസഞ്ചാര മാർഗ്ഗങ്ങൾ ഉണ്ടായിരിക്കണം. 

2. രണ്ടു മീറ്റർ ദൂരത്തിൽ ആയി വ്യത്യസ്ത പറകൾ സജ്ജീകരിക്കുക. തിരക്ക് ഒഴിവാക്കുന്നതിനായി പറക തമ്മിൽ വ്യക്തമായി വേർതിരിക്കുന്ന വിധം സ്ഥലത്ത് സൗകര്യമൊരുക്കണം. 

3. പറ നിറക്കലിൽ ടോക്കൺ സൗകര്യം ഏർപ്പെടുത്തുക

4. ഭക്തരെ ഒന്നിനിടവിട്ട് ഇരുപറകൾ നിറക്കുന്നിടത്തേക്ക് വിടേണ്ടതും  അപ്രകാരം തിരക്ക് ഒഴിവാക്കേണ്ടതുമാണ്

5. പറ നിറയ്ക്കുന്നിനിടത്ത് ഭക്തർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തേണ്ടത്

6. പറ നിറയ്ക്കലിന് മുമ്പ് കൈ സോപ്പ്/ സിനിറ്റൈസർ ഉപയോഗിച്ച് ശുദ്ധിയാക്കണം. വോളണ്ടിയർമാർ ഇക്കാര്യം ശ്രദ്ധിക്കണം

7. മാസ്ക് കൃത്യമായി ധരിക്കുക സോഷ്യൽ ഡിസൈനിങ് പാലിക്കുക

8. പറ നിറക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്ന വഴിപാടുകളും ആളും രസീതുകളും കയ്യിൽ സ്വീകരിക്കാതെ ഒരു പ്ലേറ്റിൽ സ്വീകരിക്കേണ്ടതാണ്

 

 

അധികൃതരും സ്റ്റാഫും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

 

1. ഡ്യൂട്ടി ഉള്ള എല്ലാ സ്റ്റാഫിനും ഡ്യൂട്ടി തുടങ്ങുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

2. കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി സ്റ്റാഫിന് വിവരിച്ച് നൽകേണ്ടതാണ്

3. പ്രൈമറി കോൺടാക്ട്, നിരീക്ഷണത്തിൽ ഉള്ളവർ, രോഗലക്ഷണം ഉള്ളവർ എന്നിവർ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്

4. മാസ്ക് ഫേസ് ഷീൽഡ് എന്നിവ ധരിക്കണം

5. ഭക്തരുമായ നേരിട്ട് ബന്ധപ്പെടുന്നവർ കൈയുറകൾ ധരിക്കണം

6. ഇടയ്ക്ക് കൈകൾ സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം

7. രണ്ടു മണിക്കൂറിൽ ഒരു തവണയെങ്കിലും ഒരു ശതമാനം ഹൈപ്പോക്ലോറിൻ ലൈന് കൊണ്ട് പൊതുവായി സന്ദർശിക്കുന്ന ഇടങ്ങൾ ടോയ്‌ലെറ്റുകൾ എന്നിവ അണുവിമുക്തമാക്കണം

8. ക്ലീനിങ് ജോലിക്കാർ മാസ്ക്, ഫേസ് ഷീൽഡ്, റബ്ബർ കയ്യുറകൾ, ബൂട്ടുകൾ എന്നിവ ധരിക്കണം

9. ഡ്യൂട്ടിക്കിടയിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ ഡ്യൂട്ടിയിൽ നിന്നും മാറിനിൽക്കണം

10. ക്ഷേത്ര പരിസരത്ത് വഴിയോരക്കച്ചവടം പാടില്ല

11. ഗോപി ഫോട്ടോ കോൾ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കുന്നതിൻ്റെ ആവശ്യകത സംബന്ധിച്ച് പൊതുജനങ്ങൾക്ക് മൈക്ക് സിസ്റ്റം വഴി അറിയിപ്പ് നൽകണം

12. പോലീസ് സെക്ടർ മജിസ്ട്രേറ്റ് എന്നിവരുടെ സേവനം ലഭ്യമാകുന്നതാണ്

13. കോവിഡ് രോഗം പടരാതിരിക്കുന്നതിനും നിയന്ത്രിക്കുന്നതുമായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളതും ജില്ല സർവൈലൻസ് ഓഫീസർ ശുപാർശ ചെയ്തിട്ടുള്ളതുമായ ഉത്തരവുകൾ കർശനമായി പാലിക്കേണ്ടതാണ്.

date