Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 132 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 25) 112 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 58 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും  വന്ന 5 പേർ എന്നിവര്‍ ഉള്‍പ്പെടും. 132 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 16 പേർ 

കൊപ്പം സ്വദേശികൾ - 7 പേർ

ഓങ്ങല്ലൂർ, ഒറ്റപ്പാലം സ്വദേശികൾ -6 പേർ വീതം

കോങ്ങാട്, നെന്മാറ, പട്ടാമ്പി, തരൂർ സ്വദേശികൾ - 4 പേർ വീതം

 നാഗലശ്ശേരി, പുതുശ്ശേരി സ്വദേശികൾ - 3 പേർ വീതം

 അഗളി, അലനല്ലൂർ, ആലത്തൂർ, അനങ്ങനടി, അയിലൂർ, മണ്ണാർക്കാട്, ചിറ്റൂർ തത്തമംഗലം നഗരസഭ, കടമ്പഴിപ്പുറം, കണ്ണാടി, കാവശ്ശേരി, കൊല്ലങ്കോട്, പറളി, പട്ടഞ്ചേരി, ഷൊർണൂർ, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, തിരുവേഗപ്പുറ സ്വദേശികൾ - 2 പേർ വീതം

അകത്തേത്തറ, എലപ്പുള്ളി, കേരളശ്ശേരി,കോട്ടായി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുഴൽമന്ദം, ലക്കിടി-പേരൂർ, മലമ്പുഴ, മരുതറോഡ്, മാത്തൂർ, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, പരുതൂർ, തെങ്കര, തേങ്കുറിശ്ശി, തൃത്താല, വടക്കഞ്ചേരി, വല്ലപ്പുഴ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2138 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, പത്തനംതിട്ട, കണ്ണൂർ, വയനാട് ജില്ലകളിലും, 3 പേർ കാസർഗോഡ്, 6 പേർ ആലപ്പുഴ,  7 പേർ വീതം തിരുവനന്തപുരം, കോഴിക്കോട്, 34 പേർ തൃശ്ശൂര്‍, 28 പേർ എറണാകുളം ജില്ലകളിലും, 42 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date