Skip to main content

കരകൗശല അവാർഡിന് അപേക്ഷ ക്ഷണിച്ചു 

 

 

കരകൗശല വിദഗ്ധർക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന കരകൗശല അവാർഡിന് അപേക്ഷ ക്ഷണിച്ചു.7 വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

 

ദാരുശില്പങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശിൽപ്പങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശിൽപ്പങ്ങൾ, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്ര തുന്നൽ, ലോഹ ശില്പങ്ങൾ, ചിരട്ട ഉപയോഗിച്ച് നിർമിച്ച ശില്പങ്ങൾ, വിവിധ വസ്തുക്കളിൽ നിർമ്മിച്ചവ.

 

ദേശീയ അവാർഡ്/ നാഷണൽ മെറിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ച കലാരൂപങ്ങൾ സംസ്ഥാന അവാർഡിന് പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും തൃശൂർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0487 2361945

date