Post Category
വടക്കാഞ്ചേരി നഗരസഭ പ്രദേശത്ത് മാർച്ച് 2ന് അവധി
വടക്കാഞ്ചേരി നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും മാർച്ച് രണ്ടിന് അവധി. തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി നഗരസഭയിലെ ഉത്രാളിക്കാവ് പൂരം എന്നറിയപ്പെടുന്ന ശ്രീ രുധിരമഹാകാളി കാവ് പൂരം പ്രമാണിച്ചാണ് മാർച്ച് 2ന് അവധി പ്രഖ്യാപിച്ചത്. തലപ്പിള്ളി തഹസിൽദാരുടെ അപേക്ഷ പരിഗണിച്ചാണ് ജില്ലാ കലക്ടർ അവധി ഉത്തരവിട്ടു. മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഈ ഉത്തരവ് ബാധകമല്ല.
date
- Log in to post comments