Post Category
ജൈവകൃഷിക്ക് അപേക്ഷിക്കാം
സുഭിക്ഷം സുരക്ഷിതം പദ്ധതിയില്‍ ജൈവകൃഷി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ജൈവകൃഷിയില്‍ താത്പര്യമുള്ളവര്‍ക്കും ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വിവിധ ജൈവകൃഷി മാര്‍ഗങ്ങളെ സംബന്ധിച്ച് അറിവും പരിശീലനവും ലഭിക്കുന്നതിനും പെരിന്തല്‍മണ്ണ ബ്ലോക്കിലെ കൃഷിഭവനുകളില്‍ അപേക്ഷ നല്‍കാം. പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, ഏലംകുളം, ആലിപ്പറമ്പ്, പുലാമന്തോള്‍, താഴേക്കാട്, വെട്ടത്തൂര്‍, കീഴാറ്റൂര്‍, മേലാറ്റൂര്‍ എന്നീ കൃഷിഭവനുകളിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, 2020-21 വര്‍ഷത്തെ നികുതി രസീതിന്റെ പകര്‍പ്പ് എന്നിവയും സമര്‍പ്പിക്കണം.
date
- Log in to post comments