Post Category
പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ വിചാരണ: സമയക്രമം
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ മാർച്ച് രണ്ട്, എട്ട്, ഒൻപത്, 15, 16, 22, 23, 29, 30 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ കോർട്ട്) അഞ്ചിന് പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 19, 26 തിയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസ്സുകളും, ഇൻഷുറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്.1112/2021
date
- Log in to post comments