Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസില്‍ എം സി സി, സി വിജില്‍, ആന്റിഡിഫേസ്മന്റ്‌സംബന്ധിച്ച വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. ഇലക്ഷന്‍ ഹെഡ് ക്ലാര്‍ക്ക് അബ്ബാസ് ക്ലാസ് നയിച്ചു. 13 നിയോജകമണ്ഡലങ്ങളിലും രൂപീകരിച്ച സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥരാണ് പരിശീലനത്തിനെത്തിയത്. എം സി സി നോഡല്‍ ഓഫീസര്‍ പി എ പ്രദീപ്, സി വിജില്‍ നോഡല്‍ ഓഫീസര്‍ പി എസ് രാജേഷ്, ആന്റി ഡീഫേസ്‌മെന്റ് നോഡല്‍ ഓഫീസര്‍ സി ലതിക തുടങ്ങിയവര്‍ പരിശീലന ക്ലാസിന് നേതൃത്വം നല്‍കി.
date
- Log in to post comments