[7:20 PM, 2/28/2021] Information Officer: ഫെസ്റ്റിവൽ ഓഫീസും മീഡിയ സെന്ററും ഇന്ന് (തിങ്കൾ)മുതൽ
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ഫെസ്റ്റിവൽ ഓഫീസും മീഡിയ സെന്ററും ഇന്ന് (തിങ്കളാഴ്ച) മുതൽ പ്രവർത്തനം തുടങ്ങും .രാവിലെ 10 ന്പ്രിയ തിയേറ്റർ കോപ്ലക്സ് ഉടമ നന്ദകുമാർ ഫെസ്റ്റിവൽ ഓഫീസും എഴുത്തുകാരനും കഥാകൃത്തുമായ മുണ്ടൂർ സേതുമാധവൻ മീഡിയാ സെന്ററും ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ,വൈസ് ചെയർ പേഴ്‌സൺ ബീനാ പോൾ ,സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.മേളയുടെ മുഖ്യവേദിയായ പ്രിയദർശിനി കോംപ്ലക്സിലാണ് ഫെസ്റ്റിവൽ ഓഫീസും മീഡിയ സെന്ററും പ്രവർത്തിക്കുക .
പ്രിന്റ് ,ദൃശ്യ-ശ്രവ്യ ,ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രത്യേക മീഡിയ കിറ്റും ദൈനം ദിന വാർത്തകളും മേള റിപ്പോർട്ട് ചെയ്യാനെത്തുന്നവർക്കുള്ള ഡ്യൂട്ടി പാസുകളും മീഡിയ സെന്ററിലൂടെ മാധ്യമങ്ങൾക്കു ലഭ്യമാകും.
[7:20 PM, 2/28/2021] Information Officer: റഫറൻസ് മെറ്റീരിയൽ -മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായകരുടെ വിശദ വിവരങ്ങൾ
1. കെ പി കുമാരൻ
1936 ല്‍ തലശ്ശേരിയില്‍ ജനനം. സ്വയംവരം എന്ന ചിത്രത്തിന്‍റെ സഹതിരക്കഥാ രചയിതാവായി തുടക്കം . ദ റോക്ക്, അതിഥി, തോറ്റം, രുക്മണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി, എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. ഹെന്‍റിക് ഇബ്സന്‍റെ ലോകപ്രശസ്ത നാടകമായ څമാസ്റ്റര്‍ ബില്‍ഡര്‍چ അവലംബിച്ച് എഴുതിയ തിരക്കഥ ആകാശഗോപുരം എന്ന പേരില്‍ മലയാളത്തില്‍ ചലച്ചിത്രമാക്കി. څഎംടി വാസുദേവന്‍ നായര്‍ എ മൊമെന്‍റസ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റിچ എന്ന ഡോക്യുമെന്‍ററിയിലൂടെയും ശ്രദ്ധേയനാണ് കെപി കുമാരന്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നി ലഭിച്ചിട്ടുണ്ട്. കവിയയും സാമൂഹ്യ പരിഷ്കര്‍ത്താവായ കുമാരനാശാനെ കുറിച്ചുള്ള ചിത്രമാണ് കെ പി കുമാരന്‍റെ څഗ്രാമവൃക്ഷത്തിലെ കുയില്‍چ ആണ് കെ പി കുമാരന്‍റേതായി മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
2. മഹേഷ് നാരായണൻ
ചലച്ചിത്ര സംവിധായകന്‍. 1982 ല്‍ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തമിഴ്നാട് എം ജി ആര്‍ ഗവണ്‍മെന്‍റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്നിവിടങ്ങളില്‍ പഠനം. പരസ്യചിത്രങ്ങളുടെ എഡിറ്ററായി ജോലില്‍ പ്രവേശിച്ചു. ഡോക്യുമെന്‍ററികളും ഹ്രസ്വചിത്രങ്ങളും എഡിറ്റ് ചെയ്യാന്‍ തുടങ്ങിയത് സിനിമയിലേയ്ക്കുള്ള വഴിതുറന്നു. 2006 ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'രാത്രിമഴ' എന്ന ചിത്രത്തിനു വേണ്ടി എഡിറ്റിംഗ് നിര്‍വഹിച്ചുകൊണ്ട് സിനിമയിലേയ്ക്ക് പ്രവേശിച്ചു. ബ്യുട്ടിഫുള്‍, കന്യക ടാക്കീസ്, എന്നു നിന്‍റെ മൊയ്തീന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പുറമെ കമലഹാസന്‍റെ ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപത്തിന്‍റെ എഡിറ്റിംഗും മഹേഷ് നാരായണനായിരുന്നു. എഡിറ്റിംഗിനോടൊപ്പം രചനയിലേയ്ക്കും താമസിയാതെ പ്രവേശിച്ചു. 2015 ല്‍ മിലി എന്ന ചിത്രത്തിന്‍റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിര്‍വഹിച്ചത് മഹേഷായിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ സംരംഭം തന്നെ ശ്രദ്ധിയ്ക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. 2017 ല്‍ സംവിധാനരംഗത്തേക്കെത്തി. ടേക്ക് ഓഫ് ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. സംവിധാനത്തിനു പുറമെ ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ് എന്നിവയും നിര്‍വ്വഹിച്ചു. ഇറാഖിലെ തിക്രിത്തില്‍ ഐ സ് ഭീകരര്‍ തടവിലാക്കിയ ഇന്ത്യന്‍ നേഴ്സുമാരെ രക്ഷപ്പെടുത്തിയതിന്‍റെ കഥപറയുന്ന 'ടേക്ക് ഓഫ്' നിരൂപക പ്രശംസയും വലിയ സാമ്പത്തിക വിജയവും നേടി. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചിത്രം നേടിക്കൊടുത്തു. മഹേഷിന്‍റെ രണ്ടാമത്തെ ചിത്രമാണ് മാലിക്. ഫഹദ് ഹഫാസില്‍ നായകനായ ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ് എല്ലാം മഹേഷ് നാരായണന്‍ തന്നെയാണ്. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'സി യു സൂണ്‍'. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമ പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളുകളിലെ സ്ക്രീനുകളിലും മൊബൈല്‍ സ്ക്രീനിലും വീഡിയോ കോളിലും ചാറ്റിലുമായാണ് എടുത്തിരിക്കുന്നത്. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഈ ചിത്രം മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.
3. ഡോണ്‍ പാലത്തറ
1986 ആഗസ്റ്റില്‍ ഇടുക്കി ജില്ലയിലെ കരുണാപുരത്ത് ചാക്കോ, മോളി ദമ്പതികളുടെ മകനായി ജനിച്ചു. എസ് ഡി കോളേജ് ചങ്ങനാശേരിയില്‍ നിന്നും ബിരുദം. തുടര്‍ന്ന് ടാസ്മാനിയ യൂണിവേഴ്സിറ്റിയില്‍ കംപ്യുട്ടര്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ചെയ്തു. സിഡ്നിയിലെ അക്കാദമി ഓഫ് ഫിലിം, തിയേറ്റര്‍, ടെലിവിഷന്‍ എന്നിവയില്‍ നിന്ന് ഡിപ്ലോമ ലഭിച്ചു. ആദ്യചലച്ചിത്രം 'ശവം'. ഇതിനുശേഷം വിത്ത്, 1956 മദ്ധ്യതിരുവിതാംകൂര്‍, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അദ്ദേഹത്തിന്‍റെ 1956 മദ്ധ്യതിരുവിതാംകൂര്‍ 42-ാമത് മോസ്കോ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ്. കേരളത്തിലെ ഭൂപരിഷ്ക്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. മേളയില്‍ കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനുണ്ട്. അതോടൊപ്പം മലയാളം സിനിമാ ഇന്ന് വിഭാഗത്തില്‍ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്ന ചിത്രവും പ്രദര്‍ശനത്തിനുണ്ട്.
4. ഖാലിദ് റഹ്മാൻ
ചലച്ചിത്ര സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തന്‍. അഞ്ചുസുന്ദരികള്‍, ഉസ്ത്ദ് ഹോട്ടല്‍, നോര്‍ത്ത് 24 കാതം, എ ബി സി ഡി, സ്പതമ.ശ്രീ.തസ്ക്കരാ, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 2016 ല്‍ നവീന്‍ ഭാസ്ക്കറിന്‍റെ തിരക്കഥയില്‍ അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി. ഈ ചിത്രത്തിന് 2017 ലെ മികച്ച നവാഗത സംവിധായകനുള്ള വനിതാ ഫിലിം…
[6:37 PM, 2/28/2021] Anson Idukkii: റെഫെറൻസ് മെറ്റീരിയൽ - ഡയറക്ടെർ പ്രൊഫൈൽസ് പാർട്ട് - 2
38. കൗതര്‍ ബെന്‍ ഹാനിയ
ടുണീഷ്യന്‍ ചലച്ചിത്ര സംവിധായികയാണ് കൗതര്‍ ബെന്‍ ഹാനിയ. 2017ല്‍ പുറത്തിറങ്ങിയ ബ്യൂട്ടി ആന്‍ഡ് ഡോഗ്സ് എന്ന ഹാനിയയുടെ ചിത്രം 91-ാമത് അക്കാദമി അവാര്‍ഡ്സില്‍ മികച്ച വിദേശ ഭാഷാ ചിത്രമായി ടുണീഷ്യയില്‍ നിന്ന് തെരഞ്ഞെടുത്തിരുന്നു. ടുണീഷ്യയിലെ സിദി ബൗസിദിലാണ് കൗതര്‍ ബെന്‍ ഹാനിയ ജനിച്ചത്. 2020 ല്‍ പുറത്തിറങ്ങിയ ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്കിന്‍, 2006ല്‍ പുറത്തിറങ്ങിയ മി, മൈ സിസ്റ്റര്‍ ആന്‍ഡ് തിംഗ്, 2013ല്‍ പുറത്തിറങ്ങിയ വുഡന്‍ ഹാന്‍ഡ്സ് എന്നിവയാണ് ഹാനിയയുടെ പ്രധാന ചിത്രങ്ങള്‍.
39. സ്റ്റീഫന്‍ മാക്സ്വെല്‍ ജോണ്‍സണ്‍
ഓസ്ട്രേലിയന്‍ സിനിമ സംവിധായകനാണ് സ്റ്റീഫന്‍ മാക്സ്വെല്‍ ജോണ്‍സണ്‍. 2020ല്‍ ഇറങ്ങിയ അദ്ദേഹത്തിന്‍റെ ഹൈ ഗ്രൗണ്ട് എന്ന ചിത്രം ഗാല സ്ക്രീനിംഗോടെ 2020 ഫെബ്രുവരി 23 ന് 70-ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ബെര്‍ലിനേല്‍ സ്പെഷ്യല്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
40. മഗോര്‍സാറ്റ സുമോവ്സ്ക
പോളിഷ് ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് മഗോര്‍സാറ്റ സുമോവ്സ്ക. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടെഡി അവാര്‍ഡ് 2013ല്‍ പുറത്തിറങ്ങിയ ഇന്‍ ദി നെയിം എന്ന ചിത്രത്തിന് ലഭിച്ചു. 32-ാമത് വാര്‍ഷിക ഇസ്താംബുള്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രിക്സും കരസ്ഥമാക്കി. യൂറോപ്യന്‍ ഫിലിം അക്കാദമിയില്‍ അംഗമായ മഗോര്‍സാറ്റ, 2016 ല്‍ 66-ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മെറില്‍ സ്ട്രീപ്പിന്‍റെ നേതൃത്വത്തിലുള്ള ജൂറി അംഗമായിരുന്നു. 2018 ല്‍ 75-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗില്ലെര്‍മോ ഡെല്‍ ടൊറോയുടെ നേതൃത്വത്തിലുള്ള ജൂറി അംഗമായും മഗോര്‍സാറ്റ തിരഞ്ഞെടുക്കപ്പെട്ടു.
41. മൈക്കല്‍ എഗ്ലര്‍ട്ട്
പോളിഷ് ഛായാഗ്രാഹകനും തിരക്കഥാകൃത്തുമാണ് മൈക്കല്‍ എങ്ലര്‍ട്ട്. ഓഡയിലെ നാഷണല്‍ ഫിലിം സ്കൂളിലെ സിനിമാട്ടോഗ്രഫി വിഭാഗത്തില്‍ നിന്ന് ബിരുദം നേടി. 2016 ല്‍ മികച്ച ഛായാഗ്രഹണത്തിനും തിരക്കഥയ്ക്കുമുള്ള പോളിഷ് അക്കാദമി അവാര്‍ഡ്, 2008 ല്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പോളിഷ് നറേറ്റീവ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
42. തോമസ് വിന്‍റര്‍ബര്‍ഗ്
ഡാനിഷ് ചലച്ചിത്ര സംവിധായകനാണ് തോമസ് വിന്‍റര്‍ബര്‍ഗ്. 1998 ല്‍ പുറത്തിറങ്ങിയ ദി സെലിബ്രേഷന്‍, ദി ഹണ്ട്, ഫാര്‍ ഫ്രം ദി മാഡിംഗ് ക്രൗഡ്, മറ്റൊരു റൗണ്ട് എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. മ്യൂണിച്ച് ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ഫിലിം സ്കൂളുകളില്‍ ജൂറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
43. കിയോഷി കുറോസവ
ജാപ്പനീസ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനും ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സിലെ പ്രൊഫസറുമാണ് കിയോഷി കുറോസവ. ജാപ്പനീസ് ഹൊറര്‍ വിഭാഗത്തിലെ നിരവധി സംഭാവനകളിലൂടെയാണ് കുറോസവ അറിയപ്പെടുന്നത്. അദ്ദേഹം സംവിധാനം ചെയ്ത 'വൈഫ് ഓഫ് എ സ്പൈ' എന്ന ചിത്രത്തിന് 2020 ല്‍ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിനുള്ള സില്‍വര്‍ ലയണ്‍ ലഭിച്ചിരുന്നു.
44. ആദില്‍ഖാന്‍ യെര്‍സാനോവ്
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ആദില്‍ഖാന്‍ യെര്‍ഹാനോവ്. 1982 ഓഗസ്റ്റ് 7 ന് കസാഖിസ്ഥാനിലെ ഡിസ്കാസ്ഗാന്‍ നഗരത്തില്‍ ജനിച്ച അദ്ദേഹം കസാഖ് നാഷണല്‍ അക്കാദമി ഓഫ് ആര്‍ട്സില്‍ നിന്ന് ബിരുദം നേടി. നിരവധി ഹ്രസ്വ ചിത്രങ്ങളും ഫീച്ചര്‍ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 2014 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്‍റെ 'ദ ഓണേഴ്സ്' എന്ന ചിത്രം ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു. 2019 ല്‍ യെര്‍സാനോവ് സംവിധാനം ചെയ്ത 'എ ഡാര്‍ക്ക്, ഡാര്‍ക്ക് മാന്‍' എന്ന ചിത്രം ഏഷ്യാ പസഫിക് സ്ക്രീന്‍ അവാര്‍ഡിന് അര്‍ഹമായിരുന്നു.
45. ഉലുക് ബയരക്റ്റര്‍
തുര്‍ക്കിയില്‍ നിന്നുള്ള ചലച്ചിത്ര സംവിധായകനായ ഉലു ബയരക്തര്‍ 1974 നാണ് ജനിച്ചത് . എഗെ സര്‍വകലാശാലയില്‍ നിന്ന് സിനിമയിലും ടെലിവിഷനിലും ബിരുദം നേടിയ ബയരക്തര്‍, പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ കഗാന്‍ ഇര്‍മാക്കിന്‍റെ അസിസ്റ്റന്‍റായി സംവിധായക ജീവിതം ആരംഭിച്ചു. നാല് അവാര്‍ഡുകള്‍ നേടിയ ഐസേര്‍ഡെ, എസെല്‍, മെനെകീ ഇലെ ഹാലില്‍, കരടായി എന്നിവയുടെ സംവിധായകനായി ഉലു ബയരക്തര്‍ അറിയപ്പെടുന്നു.
46. പിയറി മൊണാര്‍ഡ്
സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാന്‍ സര്‍വകലാശാലയില്‍ പഠിച്ച ശേഷം പിയറി മൊണാര്‍ഡ് ഇംഗ്ലണ്ടിലെ ഫിലിം സ്കൂള്‍ ചേര്‍ന്നു. യു.കെയില്‍ താമസിക്കുന്നതിനിടെ 'സ്വാപ്പ്ഡ്', 'കം ക്ലോസര്‍' എന്നീ ഹ്രസ്വചിത്രങ്ങള്‍ നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച ഹ്രസ്വചിത്രത്തിനുള്ള സ്വിസ് ഫിലിം പ്രെെസ്, മികച്ച സിനിമയ്ക്കുള്ള ബോര്‍ഡ് മാഗസിന്‍ നോമിനേഷന്‍ എന്നിവ ഉള്‍പ്പെടെ ഇരുപതിലധികം അവാര്‍ഡുകള്‍ നേടുകയും ചെയ്തു.
47. ക്രിസ്റ്റ്യന്‍ പെറ്റ്സോള്‍ഡ്
ജര്‍മനിയില്‍ നിന്നുള്ള ചലച്ചിത്ര സംവിധായകനാണ് ക്രിസ്ത്യന്‍ പെറ്റ്സോള്‍ഡ്. 1995 ല്‍ ഫിലിം സ്കൂള്‍ ബിരുദദാനത്തിനായി അദ്ദേഹം സംവിധാനം ചെയ്ത പൈലറ്റിനെന്‍ ആയിരുന്നു പെറ്റ്സോള്‍ഡിന്‍റെ ആദ്യചിത്രം. 2005 ല്‍ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗെസ്പെന്‍സ്റ്റര്‍ എന്ന ചിത്രം അവതരിപ്പിക്കപ്പെട്ടു. 62-ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പെറ്റ്സോള്‍ഡ് സംവിധാനം ചെയ്ത ബാര്‍ബറ എന്ന ചിത്രം മത്സരിച്ചു. പെറ്റ്സോള്‍ഡ് മികച്ച സംവിധായകനുള്ള സില്‍വര്‍ ബെയര്‍ ഈ ചിത്രത്തിലൂടെ നേടി. 85-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച വിദേശ ഭാഷാ ഓസ്കാറിനുള്ള ജര്‍മ്മന്‍ എന്‍ട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അവസാന ഷോര്‍ട്ട്ലിസ്റ്റ് ലഭിച്ചില്ല.
48. ആന്‍ഡ്രി കൊഞ്ചലോവ്സ്കി
റഷ്യന്‍ ചലച്ചിത്രകാരനും തിരക്കഥാകൃത്തും ചലച്ചിത്ര-നാടക സംവിധായകനും. അദ്ധേഹത്തിന്‍റെ രചനകളില്‍ നാടക ചലച്ചിത്രങ്ങള്‍, ടെലിവിഷന് വേണ്ടി നിര്‍മ്മിച്ച സിനിമകള്‍, റഷ്യയിലും അമേരിക്കയിലും സ്റ്റേജ് പ്രൊഡക്ഷനുകള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. കാന്‍ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രിക്സ് സ്പെഷ്യല്‍ ഡു ജൂറി, ഫിപ്രെസ്സി അവാര്‍ഡ്, രണ്ട് സില്‍വര്‍ ലയണ്‍സ്, മൂന്ന് ഗോള്‍ഡന്‍ ഈഗിള്‍ അവാര്‍ഡുകള്‍, ഒരു പ്രെെംടൈം എമ്മി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ആന്‍ഡ്രി സെര്‍ജിയേവിച്ചിന്‍റെ സംവിധായക മികവില്‍ പിറന്ന അങ്കിള്‍ വന്യ, സൈബീരിയേഡ്, മറിയാസ് ലവ്വേഴ്സ്, റണ്‍എവേ ട്രെയിന്‍, ടാംഗോ & ക്യാഷ്, ദി ഇന്നര്‍ സര്‍ക്കിള്‍,അസിയ ആന്‍ഡ് ദി ഹെന്‍ വിത്ത് ഗോള്‍ഡന്‍ എഗ്സ്, ഹൗസ് ഓഫ് ഫൂള്‍സ്, ദി പോസ്റ്റ്മാന്‍റെ വൈറ്റ്നൈറ്റ്സ്, പാരഡൈസ് എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി . 1979 ല്‍ പതിനൊന്നാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജൂറി അംഗവുമായിരുന്നു ആന്‍ഡ്രി കൊഞ്ചലോവ്സ്കി.
സംവിധായകര്‍ - മത്സരചിത്രങ്ങള്‍
49. മുഹമ്മദ് റസോള്‍ഫ്
ഇറാനിയന്‍ സമാന്തര സിനിമയുടെ ശക്തനായ വക്താവ്. 2002 ല്‍ പുറത്തിറങ്ങിയ 'ദി ട്വലൈറ്' ആണ് അദ്യ ചിത്രം. 2011 ല്‍ പുറത്തിറങ്ങിയ ഗുഡ്ബൈ കാന്‍ ചലച്ചിത്ര മേളയിലുള്‍പ്പടെ പ്രദര്‍ശിപ്പിച്ചു. 2013 ലെ കാന്‍ മേളയുടെ ഫിപ്രസി പുരസ്കാരം ഇദ്ദേഹത്തിന്‍റെ 'മാനുസ്ക്രിപ്റ്സ് ഡോണ്‍ട് ബേണ്‍' എന്ന ചിത്രം കരസ്ഥമാക്കി. തന്‍റെ സിനിമകള്‍ വഴി നിരന്തരം ഇറാനിയന്‍ സര്‍ക്കാരിനെതിരെ കലഹിച്ചു കൊണ്ടിരിക്കുന്ന മുഹമ്മദ് റസോള്‍ഫ് രണ്ടു തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം സിനിമ എടുക്കുന്നതിനുള്ള വിലക്കും അദ്ദേഹം നേരിട്ടിരുന്നു. മുഹമ്മദ് റസോള്‍ഫിന്‍റെ 2020 ല്‍ പുറത്തിറങ്ങിയ 'ദെയ്ര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രമാണ് 25 -ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബെര്‍ലിന്‍ ചലചിത്രമേളയില്‍ ചിത്രം ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം കരസ്ഥമാക്കി.
50. ലെമോഹെങ് ജെറെമിയ മൊസെസെ
ലെസോട്ടോ എന്ന കൊച്ചു രാജ്യത്തില്‍ നിന്നും ആഫ്രിക്കന്‍ സമകാലീന സിനിമയുടെ ശക്തമായ ശബ്ദങ്ങളിലൊന്നിന്‍റെ ഉടമയായ സംവിധായകനാണ് ലെമോഹെങ് ജെറെമിയ മൊസെസെ. തന്‍റെ ചെറു പട്ടണത്തിലെ ചെറിയ സിനിമ ഹാളുകളിലിരുന്ന് 16 എംഎം സിനിമകള്‍ കണ്ടാണ് മൊസെസെ സിനിമയെ അടുത്തറിയുന്നത്. ആത്മീയതയും രാഷ്ട്രീയവും ഇടകലര്‍ത്തുന്ന കഥാകഥന രീതിയാണ് മൊസാസെ തന്‍റെ സിനിമകളില്‍ ഉപയോഗിക്കുന്നത്. കാവ്യാത്മകത കലര്‍ന്ന മോസസെയുടെ ദൃശ്യ ഭാഷയ്ക്ക് ലോകസിനിമയില്‍ ഇന്ന് നിഷേധിക്കാനാകാത്ത സ്ഥാനമാണുള്ളത്. ഇദ്ദേഹത്തിന്‍റെ 'ദിസ് ഈസ് മൈ ലിസ്റ് ഫിലിം എബൌട്ട് യു' എന്ന ചിത്രം ബെര്‍ലിന്‍ അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആറ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. മൊസെസയുടെ 'ദിസ് ഈസ് നോട എ ബെറിയല്‍ ബട്ട് എ റെസ്സക്ഷെന്‍' എന്ന സിനിമയാണ് ഐ.എഫ് .എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒന്നിലധികം അന്തരാഷ്ട്ര മേളകളിലെ പ്രദര്‍ശനത്തിന് ശേഷമാണ് ഈ ചിത്രം മേളെക്കെത്തുന്നത്.
51. ബഹ്മാന്‍ താവൂസി
ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ പതിനെട്ടാമത്തെ വയസില്‍ ഒരു മാധ്യമപ്രവര്‍ത്തകനായിട്ടാണ് ബഹ്മാന്‍ തവോസി തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. 2013 ല്‍ കാനഡയിലേക്ക് കുടിയറിയതിനു ശേഷമാണ് 'എ ഡ്രസ്സ് റിഹേഴ്സല്‍ ഫോര്‍ ആന്‍ എക്സിക്യൂഷന്‍' എന്ന ഫീച്ചര്‍ ഡോക്യുമെന്‍ററി സംവിധാനം ചെയ്യുന്നത്. ചിത്രം ലോകമെമ്പാടുമുള്ള 50 തോളം അന്തരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുകയും മിക്കയിടങ്ങളിലും പുരസ്കാരം നേടുകയും ചെയ്തു. 2019 ല്‍ പുറത്തിറങ്ങിയ 'ദി നെയിംസ് ഓഫ് ദി ഫ്ളവേഴ്സ്' എന്ന ചിത്രമാണ് ഇദ്ദേഹത്തിന്‍റേതായി മേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
52. ജോ പൗലോ മിറാന്‍ഡ മരിയ
യുവ ബ്രസീലിയന്‍ സംവിധയകാന്‍. ബ്രസീല്‍ നഗരത്തിന്‍റെ താളം ക്യാമറ കൊണ്ട് ഒപ്പിയെടുക്കുന്ന 'കമാന്‍ഡ് ആക്ഷന്‍' എന്ന ഷോര്‍ട് ഫിലിം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിയന്‍ സിനിമക്ക് പുതിയ വഴികള്‍ കാണിച്ചുകൊടുക്കുന്നവരില്‍ പ്രമുഖന്‍. ബ്രസീല്‍ സമൂഹത്തില്‍ മാറിക്കൊണ്ടിരിക്കുന്ന വര്‍ണ്ണ വെറിയുടെ കഥ പറഞ്ഞ 'മെമ്മറി ഹൗസ്' എന്ന ചിത്രം മേളയുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
53. മരിയ ക്ലാര എസ്കോബാര്‍
ബ്രസീലിയന്‍ സംവിധായികയും കവിയും. 2011 ല്‍ പുറത്തിറങ്ങിയ 'ഫൗണ്ടേഡ് മെമ്മോറിയസ്' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്. ചിത്രം സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹമായി. 'ദി ഡേയ്സ് വിത്ത് ഹിം' എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തു. മരിയ ക്ലാര എസ്കോബാറിന്‍റെ ആദ്യ ഫീച്ചര്‍ സിനിമയായ 'ഡെസ്റ്ററോ' ആണ് മേളയുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
54. എല്‍വിന്‍ അഡിഗോസല്‍
അസര്‍ബൈജാന്‍ സിനിമയുടെ പുത്തിയ മുഖങ്ങളില്‍ ഒന്ന്. ഒരു ടെലിവിഷന്‍ ചാനലില്‍ മാധ്യമ പ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ചു. 'ചാമെലോണ്‍' എന്ന സിനിമയുടെ സംവിധയകരില്‍ ഒരാളാണ് .2018 ല്‍ പുറത്തിറങ്ങിയ 'റിപ്പോര്‍ട്ടിങ് ഫ്രം ഡാര്‍ക്നെസ്സ്' എന്നതാണ് സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ. 2020 ല്‍ പുറത്തിറങ്ങിയ 'ബില്‍സുവറാ'ണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്, മത്സരവിഭാഗത്തിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്
55. ആന്ദ്രേ മാര്‍ട്ടിനെസ് ക്രോതെര്‍
മെക്സിക്കോയിലും കാനഡയിലും വേരുകളുള്ള സംവിധായിക. സമാന്തര സിനിമയുടെ ശക്തയായ വക്താവ്. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ നിന്ന് ചലച്ചിത്ര പഠനത്തില്‍ ബിരുദാനന്തര ബിരുദം. 2008 ല്‍ പുറത്തിറങ്ങിയ 'ഇന്‍സിഗ്നിഫിക്കന്‍റ് തിങ്ങ്സ്' ആണ് ആദ്യ ഫീച്ചര്‍ സിനിമ. ലോകമെമ്പാടും ഒട്ടനവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 2019 ഇത് പുറത്തിറങ്ങിയ 'ബേര്‍ഡ് വാച്ചിങ്' ആണ് 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
56. അലഹാന്‍ഡ്രോ ടെലിമാക്കോ ടാര്‍റാഫ്
ബ്യുനെസ് അയര്‍സ് നിന്നും സിനിമയില്‍ ബിരുദം നേടിയ അര്‍ജന്‍റീനിയന്‍ സംവിധായകന്‍. ബുസാന്‍ ഉള്‍പ്പടെയുള്ള രാജ്യാന്തര ചലച്ചിത്ര മേളകളിലെ സ്ഥിരം സാന്നിധ്യം. മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ജശലറൃമ ടീഹമ യാണ് ആദ്യ ഫീച്ചര്‍ സിനിമ.
57. മോഹിത് പ്രിയദര്‍ശി
ഡല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധയകനും എഴുത്തുകാരനുമാണ് മോഹിത് പ്രിയദര്‍ശി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും ഉപരിപഠനത്തിനു ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും തിരക്കഥ രചനയില്‍ ഡിപ്ലോമ നേടി. ആദ്യവാസി വിഭാഗങ്ങള്‍ ഇന്ത്യയില്‍ ഇന്നും നേരിടുന്ന ചൂഷണങ്ങള്‍ പ്രമേയമാക്കിയ കോസ മേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
58. അക്ഷയ് ഇന്‍ഡിക്കാര്‍
മറാത്തി സിനിമയിലെ ശക്തമായ സാന്നിധ്യം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സ്കോളര്‍ഷിപ്പോടുകൂടി പഠിക്കാന്‍ അവസരം ലഭിച്ചിട്ടും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സിനിമ എടുക്കാന്‍ ഇറങ്ങിത്തിരിച്ചു. അനവധി രാജ്യാന്തര മേളകകളില്‍ പ്രദര്‍ശിപ്പിച്ച 'സ്ഥല്‍ പുരാണ്‍' മേളയുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
59. ലിജോ ജോസ് പെല്ലിശ്ശേരി
മലയാള സിനിമക്ക് പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവിധായകന്‍. 2008 ല്‍ പുറത്തിറങ്ങിയ നായകനാണ് ആദ്യചിത്രം. പിന്നീടിങ്ങോട്ട് മലയാള സിനിയയെ ലോക നിലവാരത്തിലെത്തിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ചു. ആമേന്‍, അങ്കമാലി ഡയറീസ്, ഈ മാ യൗ, ജെല്ലിക്കെട്ട് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ലിജോയുടെ സിനിമകള്‍ സ്ഥിരം സാന്നിധ്യമാണ്. ജെല്ലിക്കെട്ട് ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഈ വര്‍ഷത്തെ ഔദ്യോദിക സമര്‍പ്പണമായിരുന്നു. വ്യത്യസ്തതകള്‍ ഇഷ്ടപെടുന്ന ലിജോയുടെ എല്ലാ സിനിമകളും ഒന്നിനൊന്നു വിഭിന്നമാണ്. 2020 ല്‍ പൂര്‍ത്തീകരിച്ച ചുരുളിയാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം.
60. ജയരാജ്
ഏഴില്‍പരം ദേശിയ പുരസ്കാരങ്ങള്‍, എട്ട് സംസ്ഥാന പുരസ്കാരങ്ങള്‍, അനേകം അന്തര്‍ദേശിയ പുരസ്കാരങ്ങള്‍ എന്നിവ കരസ്ഥമാക്കിയ ജയരാജ് മലയാള സിനിമയിലെ ഒരു പ്രമുഖ സാന്നിധ്യമാണ്. ലളിതമായ കഥയെ അവതരിപ്പിക്കുന്നതില്‍ ജയരാജ് സിനിമകള്‍ എന്നും മികവ് കാട്ടിയിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഹാസ്യമാണ് മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്
61. ഹിലാല്‍ ബെയ്ദാരോവ്
അസര്‍ബൈജാന്‍ സിനിമയിലെ യുവ സംവിധായകരില്‍ പ്രമുഖന്‍. 2018 ല്‍ പപുറത്തിറങ്ങിയ ഹില്‍സ് വിതൗട്ട് നെയിംസ് എന്ന ചിത്രം നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും സമ്മാനാര്‍ഹമാകുകയും ചെയ്തിട്ടുണ്ട്. ഇന്‍ ബിറ്റ്വീന്‍ ഡൈയിങ് എന്ന ചിത്രമാണ് മത്സരവിഭാഗത്തില്‍ പ്രദര്ശിപ്പിക്കുന്നത്.
സംവിധായകര്‍ - ഹോമേജ്
62. കിം കി ഡുക്
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി ബഹുമതികള്‍ നേടിയ കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങള്‍. 1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം ജനിച്ചത്. 2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീഅയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും. 2020 ഡിസംബര്‍ 11ന് കോവിഡ്19 മൂലം ലാത്വിയയിലെ ആശുപത്രിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു
63. അനൂപ് സിംഗ്
കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ ജനിച്ച സിഖ് വംശജനായ ജനീവന്‍ സംവിധായകനാണ് അനൂപ് സിംഗ്. 1961 മാര്‍ച്ച് 14 ന് ടാന്‍സാനിയയിലെ ഡാര്‍ എസ് സലാമില്‍ ജനനം. ടാന്‍സാനിയയില്‍ നിന്ന് അദ്ദേഹത്തിന്‍റെ കുടുംബം 1971 ല്‍ ബോംബെയില്‍ എത്തി. ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്നും പൂനെയിലെ ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സാഹിത്യത്തിലും ഫിലോസഫിയിലും ബിരുദം നേടി. 2013ല്‍ പുറത്തിറങ്ങിയ ക്വിസാ എന്ന അദ്ദേഹത്തിന്‍റെ ചിത്രം ടൊറന്‍റോയില്‍ പ്രദര്‍ശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു. നെറ്റ്പാക്കിന്‍റെ മികച്ച ഏഷ്യന്‍ ഫിലിം, മുംബൈ എഫ്എഫിലെ സില്‍വര്‍ ഗേറ്റ്വേ പുരസ്കാരം, അബുദാബി എഫ്എഫിലെ മികച്ച നടിക്കുള്ള പുരസ്കാരം അങ്ങനെ നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രങ്ങള്‍ നേടി.
64. ജോണ്‍ എബ്രഹാം
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര സംവിധായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് ജോണ്‍ എബ്രഹാം. തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലും ശോഭിച്ച ജോണ്‍ തന്‍റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലര്‍ത്തിവന്നു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്‍റെ തുടക്കക്കാരനായിരുന്ന ജോണ്‍ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി. ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്‍റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11ന് കുന്നംകുളത്ത് ജനനം. 1972ല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നുവന്ന 1977ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979ലെ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങളും 1986ലെ അമ്മ അറിയാന്‍ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യന്‍ സിനിമയില്‍ അവിസ്മരണീയനാക്കി. 50-ാമത്തെ വയസ്സില്‍, 1987 മേയ് 31ന് കോഴിക്കോട്ട് വച്ച് ഒരു ബഹുനിലക്കെട്ടിടത്തില്‍ നിന്നു വീണ് മരിക്കുക ആയിരുന്നു അദ്ദേഹം.
65. സത്യജിത് റായ്
ഇന്ത്യന്‍ സിനിമയിലെയെന്നല്ല, ലോക സിനിമയിലെ തന്നെ ഏറ്റവും മഹാډാരായ ചലച്ചിത്രകാരډാരില്‍ ഒരാളാണ് റായ്. കൊല്‍ക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സത്യജിത്ത് റായ് അവിടുത്തെ പ്രസിഡന്‍സി കോളേജിലും ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചലച്ചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 37 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേര്‍ പാഞ്ചാലി (1955) 11 അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. കാന്‍ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമന്‍ ഡോക്യുമെന്‍റ് പുരസ്കാരവും ഇതില്‍പ്പെടും.
66. ഷാനവാസ് നരണിപ്പുഴ
സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ് നാരായണിപ്പുഴ. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. 2015ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ കരി പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.
67. ഫെര്‍ണാണ്ടോ സൊളാനസ്
അര്‍ജന്‍റീനിയന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഫെര്‍ണാണ്ടോ സോളനാസ്. മൂന്നാംലോക സിനിമ എന്ന വിപ്ലവകരമായ ചലച്ചിത്രപ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളികളിലൊരാണ് അദ്ദേഹം. ലാ ഹോറ ഡി ലോസ് ഹോര്‍നോസ് എന്ന അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്രം വെനീസ് ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് ജൂറി സമ്മാനവും ക്രിട്ടിക്സ് അവാര്‍ഡും കാന്‍സ് ചലച്ചിത്രമേളയില്‍ പ്രിക്സ് ഡി ലാ മൈസ് എന്‍ സ്കീനും സോളനാസ് നേടിയിട്ടുണ്ട്. 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ലഭിച്ചിരുന്നു.
68. സച്ചി
ഇന്ത്യന്‍ എഴുത്തുകാരന്‍, കവി, നാടക കലാകാരന്‍, ചലച്ചിത്ര തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്ന നിലയില്‍ പ്രശസ്തനായിരുന്നു കെ ആര്‍ സച്ചിദാനന്ദന്‍. സച്ചി എന്ന പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ അഭിനയിച്ച അനാര്‍ക്കലിയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. അയ്യപ്പനും കോശിയുമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം 2020 ജൂണ്‍ 18 ന് അന്തരിച്ചു.
69. അനുഭവ് സിന്‍ഹ
പ്രശസ്തനായ ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും എഴുത്തുകാരനുമാണ് അനുഭവ് സിന്‍ഹ. തപ്പാഡ്, തും ബിന്‍, ദസ്, റാ.ഓണ്‍, മുള്‍ക്ക്, ആര്‍ട്ടിക്കിള്‍ 15 എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ചിത്രമായ ഡസ് 2005 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എട്ടാമത്തെ ചിത്രമായിരുന്നു.
70. ജയപ്രദ് ദേശായി
പ്രശസ്തനായ മറാത്തി സിനിമാ സംവിധായകനാണ് ജയ്പ്രാദ് ദേശായി. 2015 ല്‍ ജയ്പ്രാദ് ദേശായി സംവിധാനം ചെയ്ത മറാത്തി ചിത്രമാണ് നാഗ്രിഗ് 52-ാമത് മഹാരാഷ്ട്ര സംസ്ഥാന അവാര്‍ഡ്സില്‍ മികച്ച സാമൂഹിക ചലച്ചിത്രം, സംവിധായകന്‍, സംഭാഷണം, വരികള്‍, ഛായാഗ്രഹണം എന്നിവയുള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ നാഗ്രിഗ് നേടി.
71. ജാസ്മില അബാനിക് -ഉദ്ഘാടന ചിത്രത്തിന്റെ സംവിധായകൻ
സാരായോവിയന്‍ സംവിധായകയും തിരക്കഥാകൃത്തും. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ സിനിമയിലൂടെ പൊതുജനമധ്യത്തില്‍ എത്തിക്കുന്ന തരം സിനിമകളാണ് സെബാനിക്ക് സിനിമകള്‍. ക്യാമറയെ ഇത്രയും കൈയടക്കോത്തോടു കൂടിയും കഥക്കനുയോജ്യമായ രീതിയിലും സിനിമകളില്‍ ഉപയോഗിക്കപെടുന്നത് വളരെ വിരളമാണ്. സെബാനിക്കയുടെ ക്വാ വാഡിസ്, ഐഡ? എന്ന ചിത്രമാണ് 25 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം.
- Log in to post comments