Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് :   വരണാധികാരികളുടെയും നോഡൽ ഓഫീസർമാരുടെയും യോഗം ചേർന്നു 

 

2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ വരണാധികാരികളുടെയും ഉപ വരണാധികാരികളുടെയും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും  വിവിധ ചുമതലകൾ വഹിക്കുന്ന നോഡൽ ഓഫീസർമാരുടെയും യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരികളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ നടപ്പാക്കേണ്ട മുന്നൊരുക്കങ്ങളെകുറിച്ച്  യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വിവിധ സ്ക്വാഡുകളുടെ രൂപീകരണം, പ്രവർത്തനം, നാമനിർദ്ദേശപത്രിക സ്വീകരിക്കുന്നതിന്റെ നടപടിക്രമങ്ങൾ, സ്ഥാനാർത്ഥികളുടെ ചെലവ് സംബന്ധിച്ചും യോഗത്തിൽ ചർച്ച നടത്തി. 

 ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് , എ.ഡി.എം. എൻ. എം. മെഹ്റാലി,  സബ് കളക്ടർ  അർജുൻ പാണ്ഡ്യൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ  കെ.മധു,  പാലക്കാട് ഡി.എഫ്.ഓ കുറാ ശ്രീനിവാസ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

date